Crime

സിദ്ധിഖിന്‍റെ കൊല നടന്ന ഹോട്ടലിന് ലൈസന്‍സില്ല: പ്രവർത്തനം നിർത്താൻ നോട്ടീസ്

കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു

കോഴിക്കോട്: ഹോട്ടലുടമ സിദ്ധിഖിന്‍റെ കൊലപാതകം നടന്ന ഹോട്ടൽ ഡി കാസ ഇൻ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെയെന്ന് കണ്ടെത്തൽ. കോര്‍പ്പറേഷന്‍ ലൈസന്‍സോ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതിയോ ഇല്ലാതെയായിരുന്നു പ്രവര്‍ത്തനം. കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.

അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട തെളിവെടുപ്പുകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രതികൾ സിദ്ധിഖിന്‍റെ കാർ ഉപേക്ഷിച്ച സ്ഥലത്തു നിന്നും എടിഎം കാർഡും ചെക്കുബുക്കും അടക്കമുള്ള സാധനങ്ങൾ കണ്ടെത്തിയിരുന്നു.

18 വയസുകാരി ഫർഹാനയെ മുൻനിർത്തി ഹണിട്രാപ്പിലൂടെ സിദ്ധിഖിനെ വലയിലാക്കുകയായിരുന്നു. തുടർന്ന് ഹോട്ടലിലെത്തിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയും പിന്നീട് മുറിച്ച് കഷ്ണങ്ങളാക്കി 2 ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു