കുംഭമേള വൈറല്‍ പെൺകുട്ടി ഗര്‍ഭിണി; പൊലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

 
Crime

കുംഭമേള വൈറല്‍ പെൺകുട്ടി ഗര്‍ഭിണി; പൊലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

മണ്ഡലേശ്വർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടപ്പോഴാണ് ഭർത്താണ് ഇക്കാര്യം അറിയിച്ചത്

Namitha Mohanan

കൊച്ചി: കുംഭമേള വൈറൽ താരമായിരുന്ന പെൺകുട്ടി ഗർഭിണിയാണെന്നും പൊലീസിന് മുന്നിൽ ഹാജരാവാനാവില്ലെന്നും ഭർത്താവ്. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാകളുടെ പരാതിയിൽ മധ്യപ്രദേശിലെ മണ്ഡലേശ്വർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടപ്പോഴാണ് ഭർത്താണ് ഇക്കാര്യം അറിയിച്ചത്.

ഭാര്യ ഗർഭിണിയാണെന്നും യാത്ര ചെയ്യാനാവില്ലെന്നുമാണ് കേസിലെ കുറ്റാരോപിതനായ പെൺകുട്ടിയുടെ ഭർത്താവ് പൊലീസിനെ അറിയിക്കുകയായിരുന്നു. സില്‍ പെണ്‍കുട്ടിയെയും ഭര്‍ത്താവ് ഫര്‍മാനെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മേയ് 20 വരെ തടഞ്ഞിരുന്നു.

മാർച്ച് 11 ന് കേരളത്തിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. വ്യാജ ജനന സർട്ടിഫിക്കറ്റും രേഖകളുമാണ് ഇരുവരും ഹാജരാക്കിയതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരത്തെ പൂവാര്‍ പഞ്ചായത്തില്‍ കല്യാണം റജിസ്റ്റര്‍ ചെയ്തു. തുടർന്നാണ് മധ്യപ്രദേശ് സർക്കാർ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയെ വിവാഹം കഴിച്ച ആൾ‌ക്കെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഒടുവിൽ‌ നടപടി; എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

ചോദ്യപേപ്പർ മാറിപ്പോയ സംഭവം; മാറ്റിവച്ച പരീക്ഷ ഓഗസ്റ്റ് 22 ന്

നിതിൻ രാജിന്‍റെ മരണം: ഡോ. എം.കെ. റാം അറസ്റ്റില്‍

പിഎസ്‌സി പരീക്ഷ ക്രമക്കേട്; എസ്ഐടി വെള്ളിയാഴ്ച സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും

നടിയെ ആക്രമിച്ച കേസ്; ശിക്ഷാ വിധി മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ടുള്ള രണ്ട് പ്രതികളുടെ കൂടി ഹർജി തള്ളി കോടതി