ഒതായി മനാഫ് വധം; അൻവറിന്‍റെ ബന്ധുവിന് ജീവപര്യന്തം തടവ്

 
Crime

ഒതായി മനാഫ് വധം; അൻവറിന്‍റെ ബന്ധുവിന് ജീവപര്യന്തം തടവ്

ഷ​ഫീ​ഖ് ഒ​രു ല​ക്ഷം രൂ​പ പിഴയൊടു​ക്ക​ണ​മെ​ന്നും മ​ഞ്ചേ​രി അ​ഡീ​ഷ​ന​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി ടി.​വി. ടെ​ല്ല​സ് ഉ​ത്ത​ര​വി​ട്ടു

Namitha Mohanan

മലപ്പുറം: മുപ്പതു വർഷം പിന്നിട്ട കൊലക്കേസിൽ മുൻ എംഎൽഎ പി.വി. അൻവറിന്‍റെ അനന്തരവൻ മാലങ്ങാടൻ ഷഫീഖി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്. ഷ​ഫീ​ഖ് ഒ​രു ല​ക്ഷം രൂ​പ പിഴയൊടു​ക്ക​ണ​മെ​ന്നും മ​ഞ്ചേ​രി അ​ഡീ​ഷ​ന​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി ടി.​വി. ടെ​ല്ല​സ് ഉ​ത്ത​ര​വി​ട്ടു. പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​യ​ട​ച്ചാ​ൽ ഇ​തു കൊ​ല്ല​പ്പെ​ട്ട മ​നാ​ഫി​ന്‍റെ സ​ഹോ​ദ​രി ഫാ​ത്തി​മ​യ്ക്ക് കൈ​മാ​റ​ണം.

മ​നാ​ഫി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി. സ​ഹാ​യം എ​ത്ര​യെ​ന്ന് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി നി​ശ്ച​യി​ക്കും. ഷ​പീ​ഖി​നെ ത​വ​നൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്കു മാ​റ്റി. മുസ്‌ലിം ലീഗ് പ്രവർത്തകനായിരുന്ന പള്ളിപ്പറമ്പൻ മനാഫിനെ ( ഒതായി മനാഫ്) കൊലപ്പെടുത്തിയ കേസിലാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെ വിധി. പി.വി. അൻവറിന്‍റെ സഹോദരിയുടെ മകനാണു മാലങ്ങാടൻ ഷഫീഖ്.

കേസിൽ രണ്ടാം പ്രതിയായ പി.വി അൻവർ, അൻവറിന്‍റെ മറ്റൊരു അനന്തരവനും മൂന്നാം പ്രതിയുമായ മാലങ്ങാടന്‍ ഷെരീഫ്, പതിനേഴാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, പത്തൊമ്പതാം പ്രതി എളമരം സ്വദേശി കബീര്‍ (ജാബിര്‍) എന്നിവരു​ൾ​പ്പെ​ടെ 21 പ്രതികളെ നേരത്തേ കുറ്റവിമുക്തരാക്കിയിരുന്നു.

മനാഫിന്‍റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. ഓട്ടോറിക്ഷ ഡ്രൈവറാും യൂ​ത്ത്‌​ലീ​ഗ് പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന മനാഫിനെ എടവണ്ണ ഒതായിഅങ്ങാടിയില്‍ വച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രില്‍ 13നായിരുന്നു കൊലപാതകം.

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി

മഴ, മണ്ണിടിച്ചിൽ; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ; പ്രൊഫസറെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്