കാസർഗോഡ് കോഴിവണ്ടി ഡ്രൈവർ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

 

file image

Crime

കാസർഗോഡ് കോഴിവണ്ടി ഡ്രൈവർ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം

Namitha Mohanan

കാസർഗോഡ്: കാസർഗോഡ് കുമ്പള സീതാംഗോളിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കോഴിവണ്ടി ഡ്രൈവറായ ബാപ്പാലി പൊന്നം പാടലടുക്കം സ്വദേശിയായ സഫായത്തിനെ (30) ആണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമീപവാസികൾ മൃതദേഹം കണ്ടതിനെ തുടർന്ന് കുമ്പള പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തുകയുമായിരുന്നു.

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വ്യക്തിപരമായ വൈരാഗ്യമോ മറ്റ് തർക്കങ്ങളോ കാരണമാകാമെന്ന സംശയത്തിലാണ് പൊലീസ്. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

സെൻസസ് നടപടികൾ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു; വിമർശനവുമായി പ്രതിപക്ഷ നേതാവ്

ഡ്രൈവിങ് ടെസ്റ്റ് രീതികളിൽ മാറ്റം; ഇനിമുതൽ 'H' എടുക്കുമ്പോൾ പിൻ ക്യാമറകൾ നോക്കാം

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇടുക്കിയിൽ 2 വിദ്യാര്‍ഥികള്‍ക്ക് രോഗബാധ

നെല്ല് സംഭരണം; എസ്ബിഐ, കാനറ ബാങ്കുകൾ വഴിയുള്ള തുകവിതരണം പുനരാരംഭിച്ചതായി സപ്ലൈകോ

നിയമസഭയിൽ ഇനി പൊതു ജനങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാം; സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍