ദയാനന്ദ്, മഞ്ജുനാഥ്
ബംഗളൂരു: കടം നൽകിയ പണം തിരിച്ചു നൽകാത്തതിനെത്തുടർന്ന് സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു. കർണാടകയിലാണ് അതി ദാരുണമായ സംഭവം അരങ്ങേറിയത്. സുഹൃത്തായ ദയാനന്ദിൽ നിന്നും മഞ്ജുനാഥ് ഗൗദർ 2,000 രൂപ കടം വാങ്ങുകയും 7 ദിവസത്തിനുള്ളിൽ തിരിച്ചു നൽകാമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു.
എന്നാൽ പറഞ്ഞ ദിവസത്തിനകം പണം തിരിച്ച് നൽകാൻ സാധിക്കാത്തതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മഞ്ജുനാഥ് മരിച്ചത്. കൊലപാതകത്തിനു ശേഷം പ്രതിയായ ദയാനന്ദ് പൊലീസിൽ കീഴടങ്ങുകയും കുറ്റസമ്മതം നടത്തുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.