Crime

സ്വകാര്യ ബസില്‍ മധ്യവയസ്‌കൻ്റെ നഗ്നതാ പ്രദർശനം: വീഡിയോ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് യുവതി

ഇന്നലെ ഉച്ചയോടെ ചെറുപുഴ-തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിൽ അടുത്ത ട്രിപ്പ് പോകാനായി കാത്തുകിടന്ന ബസിലാണ് സംഭവം

MV Desk

കണ്ണൂര്‍: കണ്ണൂർ ചെറുപുഴയിൽ സ്വകാര്യ ബസില്‍ നഗ്നതാ പ്രദർശനം. ഇന്നലെ ഉച്ചയോടെ ചെറുപുഴ-തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിൽ അടുത്ത ട്രിപ്പ് പോകാനായി കാത്തുകിടന്ന ബസിലാണ് സംഭവം. മധ്യവയസ്‌കനായ ഒരാളാണ് നഗ്നത പ്രദർശിപ്പിച്ചത്. യുവതി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.

ബസിലെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് ഒരു യുവതി മാത്രമാണ് ഈ സമയം ബസിലുണ്ടായിരുന്നത്. യുവതി ഇരുന്നതിന് നേരെയുള്ള സീറ്റിലിരുന്ന മധ്യവയസ്‌കന്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഈ സമയം ഇയാൾ നടത്തിയ പ്രവൃത്തിയുടെ ദൃശ്യങ്ങൾ യുവതി മൊബൈലില്‍ ദൃശ്യം പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

പിഎസ്‌സി പരീക്ഷയിൽ ഞെട്ടിക്കുന്ന ക്രമക്കേട്; ഉത്തരങ്ങൾ പലതും മൂല്യനിർണയം നടത്തിയില്ല!

പുതിയ സൈബർ കെണി 'ബോസ് സ്കാം': മുന്നറിയിപ്പുമായി പൊലീസ്

അപ്രതീക്ഷിത വിരമിക്കൽ: കാരണം വിശദീകരിച്ച് ബെൻ സ്റ്റോക്സ്

ഇതിലും ഗൗരവമുള്ള കേസുകൾ വാദിച്ചിട്ടുണ്ട്: അഡ്വ. ഗീനാകുമാരി

മദ്യനയം: സർക്കാർ നിലപാട് നിയമസഭയിൽ