മിസിർ ബെസ്ര

 
Crime

തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ് അറസ്റ്റിൽ

141 കേസുകളിൽ പ്രതിയാണ് ഗിരിദ് ജില്ല സ്വദേശിയായ 65കാരനായ മിസിർ ബെസ്ര

Sarath Nath MS

റാഞ്ചി: സർക്കാർ തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മുതിർന്ന മാവോയിസ്റ്റ് നേതാവിനെ അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) പൊളിറ്റ് ബ്യൂറോ അംഗമായ മിസിർ ബെസ്ര പിടിയിലായത്. ജാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

141 കേസുകളിൽ പ്രതിയാണ് ഗിരിദ് ജില്ല സ്വദേശിയായ 65കാരനായ മിസിർ ബെസ്ര. ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾ പ്രതിയാണ്. സ്കൂൾ കാലഘട്ടം മുതൽ ഇയാൾ മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് ജാർഖണ്ഡ് പൊലീസ് പറഞ്ഞു.

മിസിർ ബെസ്രയ്ക്കൊപ്പം മറ്റു രണ്ട് മാവോയിസ്റ്റുകൾ കൂടി അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ ഒരാളുടെ തലയ്ക്ക് 15 ലക്ഷം രൂപ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്