Crime

യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി: ഒരാൾ അറസ്റ്റിൽ

പണം വാങ്ങിയ ശേഷം ജോലി തരപ്പെടുത്തി കൊടുക്കാതെയും, പണം തിരിച്ചു നൽകാതെയും കബളിപ്പിക്കുകയായിരുന്നു

ആലുവ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കർണാടക ബംഗലൂരു കമ്മനഹള്ളി ഇത്തിയൽ പരേൽ വീട്ടിൽ ജോസ് വർഗീസിനെയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഊന്നുകൽ കുട്ടമംഗലം പിറക്കുന്നം സ്വദേശിയായ യുവാവിനും സുഹൃത്തുക്കൾക്കും യൂറോപ്പിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇപ്പോൾ അറസ്റ്റിലായ ജോസിന്‍റെയും മറ്റ് നാല് പ്രതികളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പലപ്പോഴായി 400000 രൂപ കൈമാറ്റം ചെയ്ത് വാങ്ങി.

പണം വാങ്ങിയ ശേഷം ജോലി തരപ്പെടുത്തി കൊടുക്കാതെയും, പണം തിരിച്ചു നൽകാതെയും കബളിപ്പിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐ കെ. പി. സിദ്ധിഖ്, എ.എസ്.ഐ പി. എ. സുധീഷ്, സി.പി.ഒ പി. എൻ. ആസാദ് എന്നിവരാണ് ഉണ്ടായിരുന്നത്.

'ഒരു ഒത്തുതീർപ്പിനുമില്ല, ദയാധനം സ്വീകരിക്കില്ല'; നിമിഷപ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണം; മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ‍്യന്തര സെക്രട്ടറി

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി