ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു; പിന്നിൽ യുക്രെയ്നെന്ന് ആരോപണം

കാറിനടിയിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
 Russian general killed by bomb under his car in Moscow

ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു

Updated on

മോസ്കോ: കാർ ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു. ലഫ്റ്റനന്‍റ് ജമറൽ ഫാൻ സർവാവ്റോവ് ആണ് കൊല്ലപ്പെട്ടത്. റഷ്യൻ ആംഡ് ഫോഴ്സസ് ഓപ്പറേഷണൽ ട്രെയിനിങ് ഡയറക്റ്ററേറ്റ് ജനറൽ ആയിരുന്നു. യുക്രെയ്നാണ് ആക്രമണത്തിനു പിന്നിലെന്നാണ് റഷ്യയുടെ ആരോപണം. ഈ വർഷം മൂന്നാമത്തെ സൈനികോദ്യോഗസ്ഥനാണ് സമാനമായ രീതിയിൽ കൊല്ലപ്പെടുന്നത്.

ചെച്നിയയിലും സിറിയയിലെ മോസ്കോ സൈനിക കാംപെയ്നിലും സർവാവ്റോവ് പങ്കെടുത്തിരുന്നു. ജനറലിന്‍റെ കാറിനടിയിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

2024ൽ റഷ്യൻ ലഫ്റ്റനന്‍റ് ജനറൽ ഇഗർ കിറില്ലോവും ഇലക്ട്രിക് സ്കൂട്ടറിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com