അർഷിദ്, അഷ്കർ

 
Crime

നെഞ്ചില്‍ ആഞ്ഞു ചവിട്ടി വാരിയെല്ലുകള്‍ ഒടിച്ചു; അർഷിദിനെ കൊന്നത് മൂന്നാം വിവാഹത്തിൽ ബാധ്യതയാവുമെന്ന് കരുതിയെന്ന് മൊഴി

കൊലപാതകത്തില്‍ അമ്മ അഖിലയ്‌ക്കെതിരേ പൊലീസ് നിലവിൽ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്

Namitha Mohanan

തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നര വയസുകാരൻ അര്‍ഷിദിന്‍റെ മരണ കാരണം രണ്ടാനച്ഛനായ അഷ്‌കറില്‍ നിന്ന് നെഞ്ചിലേറ്റ ചവിട്ടാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അഷ്‌കറിന്‍റെ ചവിട്ടില്‍ അര്‍ഷിദിന്‍റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു. ഇതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഉണ്ടായ പരുക്കാണ് കുട്ടിയുടെ മരണകാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

തലയ്ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീര്‍ക്കെട്ടുണ്ടാക്കി, കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും മറ്റൊരു വിവാഹത്തിന് കുഞ്ഞ് ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് അഷ്‌കര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കി.

ഒരുമാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ് അഷ്ക്കർ കുഞ്ഞിനെ കൊന്നത്. ഇതിന്‍റെ ഭാഗമായി കുഞ്ഞ് കൊല്ലപ്പെടുന്നതിന് മുന്‍പും നിരവധി തവണ ക്രൂരമായി ഉപദ്രവിച്ചിരുന്നു. കൊലപാതകത്തില്‍ അമ്മ അഖിലയ്‌ക്കെതിരേ പൊലീസ് നിലവിൽ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

പ്രമുഖർക്കും എസ്ഐആർ നോട്ടീസ്; പട്ടികയിൽ എൽ.കെ. അദ്വാനി, വിദേശകാര്യമന്ത്രി ജയശങ്കർ, തെരഞ്ഞെടുപ്പ് കമ്മിഷണർ സന്ധു തുടങ്ങിയവർ

'നീ പോടാ പൂക്കി മോനെ, ഇനിയും വേണോ വിസ്മയം'; എസ്എഫ്ഐ പോസ്റ്ററിനെതിരേ പരാതി നൽകി കെഎസ്‌യു

സെഞ്ചുറി തിളക്കത്തിൽ ഷഫാലി വർമ; ഇന്ത‍്യ ഏഷ‍്യൻ ഗെയിംസ് ഫൈനലിൽ‌

തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച പൊലീസുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസ്: ഉന്നം പിഴയ്ക്കാതെ എളവേനിൽ വാളറിവൻ‌, ഇന്ത്യക്ക് രണ്ടാം വെള്ളി