വായിൽ ചരൽ നിറച്ച് ചുണ്ടിൽ ഫെവിക്വിക് ഒട്ടിച്ച് ഉപേക്ഷിച്ച നിലയിൽ നവജാത ശിശു

 
Crime

വായിൽ ചരൽ നിറച്ച്, ചുണ്ടിൽ ഫെവിക്വിക് ഒട്ടിച്ച് ഉപേക്ഷിച്ച നിലയിൽ നവജാത ശിശു

സീതാർ കുണ്ഡ് ക്ഷേത്രത്തോടു ചേർന്ന വനപ്രദേശത്ത് ഉപേക്ഷിച്ചിരുന്ന നിലയിലാണ് പെൺകുഞ്ഞിനെ കണ്ടെത്തിയത്.

ഭിൽവാര: 15 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ വായിൽ ചരൽ നിറച്ച് ചുണ്ടിൽ ഫെവിക്വിക് തേച്ചൊട്ടിച്ച നിലയിൽ വനപ്രദേശത്ത് നിന്ന് കണ്ടെത്തി. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ ബിജോലിയയിലാണ് സംഭവം. സീതാർ കുണ്ഡ് ക്ഷേത്രത്തോടു ചേർന്ന വനപ്രദേശത്ത് ഉപേക്ഷിച്ചിരുന്ന നിലയിലാണ് പെൺകുഞ്ഞിനെ കണ്ടെത്തിയത്.

കാട്ടിൽ കാലിയെ മേക്കാൻ എത്തിയയാളാണ് കുട്ടിയെ കണ്ടത്. പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ ഉപേക്ഷിച്ചതാരാണെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.

ഇന്ത്യക്കു പുതിയ വൈസ് ക്യാപ്റ്റൻ; മലയാളിയും ടീമിൽ

"കോൺഗ്രസ് വരുത്തി വച്ച കടം അവർ തന്നെ തീർത്തു, അപ്പച്ചന്‍റെ രാജി കർമഫലം''; എൻ.എം. വിജയന്‍റെ കുടുംബം

ഇതാണോ സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രം? ആരോപണങ്ങളിൽ വിമർശനവുമായി ഷാഫി പറമ്പിൽ

അങ്കണവാടി ടീച്ചർ രണ്ട് വയസുകാരിയുടെ മുഖത്തടിച്ചെന്നു പരാതി

എൻ.ഡി. അപ്പച്ചൻ വയനാട് ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു