മോഷണ കേസിൽ അറസ്റ്റിലായ പ്രതികൾ

 
Crime

കുപ്രസിദ്ധ മോഷ്ടാക്കൾ പൊലീസ് പിടിയിൽ

മുൻപ് മോഷണ കേസിൽ അറസ്റ്റിലായ ഇവർ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു

Sarath Nath MS

കോതമംഗലം: നിരവധി മോഷണ കേസുകളിൽ പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം നങ്ങേലിപ്പടി സ്വദേശി വട്ടേക്കാട്ട്പുത്തൻപുര വീട്ടിൽ അബ്ദുൽ സമദ്, വാരപ്പെട്ടി വില്ലേജ് മൈലൂർ ഭാഗത്ത് കൊടക്കാപ്പിള്ളിൽ വീട്ടിൽ അതുൽ അജി എന്നിവരാണ് അറസ്റ്റിലായത്.

മുൻപ് മോഷണ കേസിൽ അറസ്റ്റിലായ ഇവർ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്‍റെ നേതൃത്വത്തിൽ എസ്എച്ച്ഒ സിജു ജോസഫ്, എഎസ്ഐമാരായ എൽദോസ്, സൈനബ, സിവിൽ പൊലീസ് ഓഫീസർമാരായ മഹേഷ്, ജിൻസ്, നൗഫൽ കുട്ടംകുളം, ദിലീപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളെ പ്രഖ്യാപിച്ച് ബിജെപി; പുതുച്ചേരിയുടെ ചുമതല കെ. സുരേന്ദ്രന്, ജോർജ് കുര്യൻ ലക്ഷദ്വീപിന്‍റെ ചുമതലക്കാരനാകും

കടലിൽ കാണാതായിട്ട് 55 ദിവസം; മകന്‍റെ രൂപം മരത്തടിയിൽ കൊത്തിയെടുത്തു, ചിതയിൽ ദഹിപ്പിച്ച് അമ്മ

ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അനുമതി നൽകി ആർബിഐ

ഐസിസി ടി20 റാങ്കിങ്ങിൽ റാഷിദ് ഖാനെ വീഴ്ത്തി പാക്കിസ്ഥാൻ താരം; ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി

വെള്ളി നിറം പൂശി സ്വർണക്കടത്ത്; 9 കോടി രൂപയുടെ സ്വർണവുമായി എട്ട് പേർ പിടിയിൽ