വെള്ളി നിറം പൂശി സ്വർണക്കടത്ത്; 9 കോടി രൂപയുടെ സ്വർണവുമായി എട്ട് പേർ പിടിയിൽ

ഒരു സ്ത്രീ ഉൾപ്പെടെ എട്ടു പേരാണ് ഡൽഹി വിമാനത്താവളത്തിൽ വച്ച് കസ്റ്റംസിന്‍റെ പിടിയിലായത്
Gold smuggled with silver coating; eight arrested with gold worth ₹9 crore

Gold smuggled with silver coating; eight arrested with gold worth ₹9 crore

AI image

Updated on

ന്യൂഡൽഹി: വെള്ളിനിറം പൂശി സ്വർണം കടത്താൻ ശ്രമിച്ച സംഘം പിടിയിൽ. ഒരു സ്ത്രീ ഉൾപ്പെടെ എട്ടു പേരാണ് ഡൽഹി വിമാനത്താവളത്തിൽ വച്ച് കസ്റ്റംസിന്‍റെ പിടിയിലായത്. ഇവരിൽ നിന്ന് 9 കോടി രൂപ വില മതിക്കുന്ന ആറര കിലോ ഗ്രാം സ്വർണം പിടികൂടി. സ്വർണമാലകളിൽ വെള്ളി, കറുപ്പു നിറങ്ങൾ പൂശി കടത്താനായിരുന്നു ശ്രമം.

ദുബായിൽ നിന്ന് സെപ്റ്റംബർ 21ന് തിരിച്ചെത്തിയ സംഘമാണ് പിടിയിലായത്. വിമാനത്തിന്‍റെ സീറ്റുകൾക്കടിയിൽ ചെറിയ ബാഗുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം. പ്രതികളെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. വൈദ്യ പരിശോധനയ്ക്കു ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

logo
Metro Vaartha
www.metrovaartha.com