Crime

മദ്രാസ് ഐഐടിയിൽ പിഎച്ച്ഡി വിദ്യാർഥി ജീവനൊടുക്കി

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

MV Desk

ചെന്നൈ: മദ്രാസ് ഐഐടിയിൽ പിഎച്ച്ഡി വിദ്യാർഥി ജീവനൊടുക്കി. പശ്ചിമ ബംഗാൾ സ്വദേശിയും മെക്കാനിക്കൽ എഞ്ചീനിയറിംഗ് ഡിപ്പാർട്ട്മെന്‍റിലെ ഗവേഷക വിദ്യാർഥിയുമായ സച്ചിൻ (32) ആണ് മരിച്ചത്. ക്യാമ്പസിനുള്ളിലെ ഹോസ്റ്റൽ റൂമിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് സച്ചിനെ കണ്ടെത്തിയ്ത്. 'എന്നോട് ക്ഷമിക്കണ'മെന്ന് വാട്സ് ആപ് സ്റ്റാറ്റസായി കുറിപ്പിട്ടതിനു ശേഷമാണ് വിദ്യാർഥി ജീവനൊടുക്കിയത്.

സച്ചിന്‍റെ സ്റ്റാറ്റസ് കണ്ട് സംശയം തോന്നിയ സുഹൃത്തുക്കൾ മുറിയിലെത്തിയപ്പോൾ വാതിൽ കുറ്റിയിട്ട നിലയിലായിരുന്നു. ഏറെ നേരം മുട്ടിയിട്ടും വാതിൽ തുറക്കാത്തതിൽ പന്തികേട് തോന്നിയതോടെ സഹപാഠികൾ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് വാതിൽ തകർത്ത് അകത്ത് ക‍യറിയപ്പോഴാണ് സച്ചിനെ തൂങ്ങിയ നിലയിൽ കണ്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പൈലറ്റ് മദ്യപിച്ചെത്തിയതിൽ നടപടി; എ‍യർ ഇന്ത്യയ്ക്ക് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്

റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രൊ; പുതുവർഷത്തിൽ സഞ്ചരിച്ചത് 1.61 ലക്ഷത്തിലേറെ യാത്രക്കാർ

ശബരിമല സന്ദർശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; കേന്ദ്രം ഉത്തരവിറക്കി

ഇനി തെരഞ്ഞെടുപ്പിനില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി