ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിക്കും, പിറക്കുന്ന കുഞ്ഞുങ്ങളെ മറിച്ചു വിൽക്കും; കോട്ടയത്ത് 2 പേർ അറസ്റ്റിൽ

 

Representative Image

Crime

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിക്കും, പിറക്കുന്ന കുഞ്ഞുങ്ങളെ മറിച്ചു വിൽക്കും; കോട്ടയത്ത് 2 പേർ അറസ്റ്റിൽ

ഒരു കുഞ്ഞിനെ 3 ലക്ഷം രൂപ വരെയാണ് ഇവർ വാഗ്ദാനം ചെയ്തിരുന്നത്

Namitha Mohanan

കോട്ടയം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ മറിച്ചു വിൽക്കുന്ന 2 പേർ പിടിയിൽ. കോട്ടയം ഈരാട്ടുപേട്ടയിൽ നിന്നാണ് തമിഴ്നാട് സ്വദേശി രാജ, വാഗമൺ സ്വജേശി അർജുൻ എന്നിവർ പിടിയിലായത്. ഇവരുടെ സംഘത്തിൽ നിന്ന് രക്ഷപ്പെട്ട അസം സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഗർഭിണിയായ അസം സ്വദേശിനിയെ തീക്കോയിയിലെ ആളൊഴിഞ്ഞ വീട്ടിൽ താമസിപ്പിച്ചു വരികയായിരുന്നു ഇരുവരും. പ്രസവിച്ച് കഴിഞ്ഞ് കുഞ്ഞിനെ നൽകണമെന്നും പണം നൽകാമെന്നുമാണ് ഇവർ പറഞ്ഞിരുന്നതെന്ന് യുവതി മൊഴി നൽകി.

Get updates on WhatsApp

കുഞ്ഞിനെ താരാനാവില്ലെന്ന് പറഞ്ഞതോടെ അവർ മർദിച്ചതായും 3 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരുന്നതെന്നും മൊഴിയിൽ പറയുന്നു. അവർക്കൊപ്പം 2 ഗർഭിണികളായ സ്ത്രീകൾ കൂടി ഉണ്ടായിരുന്നതായി യുവതി പറയുന്നു.

പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർക്ക് പിന്നിൽ മറ്റൊരു വലിയ സംഘമുണ്ടെന്നാണ് പൊലീസ് നിഗമനം. അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്