ആൺസുഹൃത്തിന്‍റെ വെട്ടേറ്റ് മരിച്ച യുവതിയുടെ കാണാതായ മകൾക്കായുളള തെരച്ചിൽ ആരംഭിച്ചു

 
Crime

ആൺസുഹൃത്തിന്‍റെ വെട്ടേറ്റ് മരിച്ച യുവതിയുടെ മകൾക്കായി തെരച്ചിൽ

മൂത്തമകളായ അനർഘ കഴുത്തിനും ചെവിക്കും വെട്ടേറ്റ് ചികിത്സയിലാണ്.

Megha Ramesh Chandran

വയനാട്: തിരുനെല്ലിയിൽ ആൺസുഹൃത്തിന്‍റെ വെട്ടേറ്റ് മരിച്ച യുവതിയുടെ കാണാതായ മകൾക്കായി തെരച്ചിൽ ആരംഭിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് വാകേരിയിലെ വാടക വീട്ടിൽ വച്ച് പ്രവീണ കൊല്ലപ്പെട്ടത്.

മൂത്തമകളായ അനർഘ കഴുത്തിനും ചെവിക്കും വെട്ടേറ്റ് ചികിത്സയിലാണ്. ഇതിനു പിന്നാലെയാണ് ഇളയമകളായ ഒൻപത് വയസുകാരി അബിനയെ കാണാതായത്. കൊലപാതകത്തിനു ശേഷം പ്രതി ദിലീഷ് ഒളിവിൽ പോവുകയായിരുന്നു.

ഇയാൾക്കായുളള തെരച്ചിൽ പൊലീസ് ആരംഭിച്ചിരിക്കുകയാണ്. ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന പ്രവീണ മക്കളോടൊപ്പം വാടക വീട്ടിലായിരുന്നു താമസം.

ഓപ്പണർ പത്താം നമ്പറിൽ; തല തിരിച്ച ബാറ്റിങ് ഓർഡറും കേരളത്തെ തുണച്ചില്ല

ആര്‍എസ്എസ് ദേശീയ എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച മുതല്‍

യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച കേസിൽ പ്രതികൾ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 19 കാരൻ അറസ്റ്റിൽ

കെനിയയിൽ ചെറുവിമാനം തകർന്നു വീണ് 12 മരണം