ഹോട്ടലിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് ക്യാബിൻ ക്യൂവിന്‍റെ പരാതി; പൈലറ്റിനെതിരേ കേസ്
ഹൈദരാബാദ്: പൈലറ്റ് ലൈംഗികമായി പീഡിപ്പിച്ചെന്ന ക്യാബിൻ ക്യൂവിന്‍റെ പരാതിയിൽ കേസെടുത്ത് പൊലീസ്. ബെംഗളൂരുവിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായി 26 കാരിയാണ് പരാതി നൽകിയത്.
നവംബർ 18 ന് സംഭവം നടന്നതായി ഹൈദരാബാദിലെ ബീഗംപേട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി പരാതി നൽകിയത്. തുടർന്ന് സംഭവം നടന്ന സ്ഥലം പരിഗണിക്കാതെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് ബംഗളൂരുവിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.