Crime

സിദ്ധിഖിന്‍റെ കൊലപാതകം: എംടിഎം കാർഡും ചെക്കുബുക്കും കണ്ടെടുത്തു

പ്രതികളെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്

കോഴിക്കോട് : ഹോട്ടൽ ഉടമ സിദ്ധിഖിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ ചെറുതുരുത്തി താഴപ്രയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെ നിന്നും സിദ്ധിഖിന്‍റെ എടിഎം കാർഡും ചെക്കുബുക്കും തോർത്തും കണ്ടെടുത്തു. പൊട്ടക്കിണറ്റിൽ നിന്നാണ് ഇവ കണ്ടെടുത്തത്.

കാർ ഉപേക്ഷിച്ച സ്ഥലമാണിത്. ഷിബിലിയെയാണ് ഇവിടെയെത്തിച്ച് തെളിവെടുപ്പു നടത്തിയത്. കൊലപാതകത്തിനു ശേഷം ഫർഹാനയും ഷിബിലിയും അട്ടപ്പാടി ചുരത്തിൽ മൃതദേഹം ഉപേക്ഷിക്കുകയും തുടർന്ന് ഫർഹാനയെ വീട്ടിൽ എത്തിച്ച ശേഷം കാർ ഇവിടെ ഉപേക്ഷിക്കുകയുമായിരുന്നു.

അരമണിക്കൂറിലധികം നീണ്ട തെളിവെടുപ്പിനൊടുവിലാണ് കാർ ഉപേക്ഷിച്ച സ്ഥലത്തിന്‍റെ അടുത്തുള്ള കിണറ്റിൽ നിന്നും എടിഎം കാർഡ് അടക്കമുള്ള നിർണായക വസ്തുക്കൾ കണ്ടെടുത്തത്. പ്രതികളെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

കൊലപാതകത്തിന് പ്രതികൾക്കൊപ്പം മാറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. ഇതടക്കമുള്ള മറ്റ് കാര്യങ്ങൾ വ്യക്തമാകണമെങ്കിൽ കൂടുതൽ ചോദ്യം ചെയ്യലുകൾ ആവശ്യമുണ്ട്. 18 വയസുകാരി ഫർഹാനയെ മുൻനിർത്തി ഹണിട്രാപ്പിലൂടെ സിദ്ധിഖിനെ വലയിലാക്കുകയായിരുന്നു. തുടർന്ന് ഹോട്ടലിലെത്തിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയും പിന്നീട് മുറിച്ച് കഷ്ണങ്ങളാക്കി 2 ട്രോളി ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കുകയുമായിരുന്നു.

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

അധിക നികുതി ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണി; പ്രതികരണവുമായി ചൈന

കോന്നി പാറമടയിൽ അപകടം; 2 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

സുന്നത്ത് കർമത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ചു