സ്പോർട്സ് അക്കാഡമിയിൽ ചേർന്നില്ലെങ്കിൽ നഗ്നചിത്രം പുറത്തു വിടുമെന്ന് ഭീഷണി; കായിക പരിശീലകൻ കസ്റ്റഡിയിൽ

file
Crime

സ്പോർട്സ് അക്കാഡമിയിൽ ചേർന്നില്ലെങ്കിൽ നഗ്നചിത്രം പുറത്തു വിടുമെന്ന് ഭീഷണി; കായിക പരിശീലകൻ കസ്റ്റഡിയിൽ

മുക്കത്തെ സ്കൂളിൽ അധ്യാപകനായിരുന്ന ടോമി രണ്ടു വർഷം മുൻപാണ് ജോലിയിൽ നിന്ന് പിരിഞ്ഞ് പുതിയ അക്കാഡമി ആരംഭിച്ചത്.

നീതു ചന്ദ്രൻ

കോഴിക്കോട്: പുതുതായി ആരംഭിച്ച സ്പോർട്സ് അക്കാഡമിയിൽ ചേർന്നില്ലെങ്കിൽ നഗ്നചിത്രം പുറത്തു വിടുമെന്ന് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തിയ കേസിൽ കായിക അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് പുല്ലൂരാംപാറയിലെ കായിക പരിശീലകൻ ടോമി ചെറിയാനെയാണ് തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കോഴിക്കോട് ടോമി ചെറിയാൻ പുതുതായി ആരംഭിച്ച അക്കാഡമിയിൽ ചേരാനായി ഇയാൾ വിദ്യാർ‌ഥിനിയെ നിരന്തരമായി നിർബന്ധിച്ചിരുന്നു. കുട്ടി വരുന്നില്ലെന്ന് അറിയിച്ചതോടെ പെൺകുട്ടിയുടെ അമ്മയെയും പെൺകുട്ടിയെയും വിളിച്ച് നഗ്ന ചിത്രങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി.

മുക്കത്തെ സ്കൂളിൽ അധ്യാപകനായിരുന്ന ടോമി രണ്ടു വർഷം മുൻപാണ് ജോലിയിൽ നിന്ന് പിരിഞ്ഞ് പുതിയ അക്കാഡമി ആരംഭിച്ചത്.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത