പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ

 
Crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ

2024 സെപ്റ്റംബറിലായിരുന്നു കുട്ടിയെ രണ്ടാനച്ഛൻ പീഡനത്തിനിരയാക്കിയത്.

Megha Ramesh Chandran

ആലപ്പുഴ: മാന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ. കുട്ടി വീട്ടിൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ രണ്ടാനച്ഛൻ പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം കുട്ടി അമ്മയോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.

കുട്ടിയെ രണ്ടാനച്ഛൻ മാനസികമായി തളർത്തുന്ന രീതിയിൽ സംസാരിച്ചിട്ടു പോലും അമ്മ ഇടപ്പെട്ടില്ലെന്നാണ് കുട്ടിയുടെ മൊഴി. 2024 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

അവസാനം മാന്നാർ പൊലീസ് സ്റ്റേഷനിലെത്തി കുട്ടി സ്വയമേ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയുടെ ശിക്ഷ റദ്ദാക്കി

നിശബ്ദരാക്കപ്പെട്ട സ്ത്രീകളുടെ ശബ്ദമായി എന്നുള്ളതാണോ ഞാൻ ചെയ്ത തെറ്റ്‍? സൈബർ ആക്രമണങ്ങൾക്കെതിരേ റിനി ആൻ ജോർജ്

ഇടുത്തീയായി ഇന്ധന വില വർധന: പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂട്ടി, രണ്ടാഴ്ചയ്ക്കിടെ കൂടിയത് എട്ടാം തവണ

ക്യാമ്പസിൽ മുദ്രാവാക്യം വിളി വേണ്ട, മലയാള സര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്

സംസ്ഥാനത്ത് മഴ തുടരും, ഒൻപത് ജില്ലകളിൽ യെലോ അലർട്ട്