രണ്ടാനച്ഛൻ ബലാത്സംഗം ചെയ്തു; 5 വയസുകാരി ഐസിയുവിൽ
മുംബൈ: രണ്ടാനച്ഛൻ ബലാത്സംഗം ചെയ്ത അഞ്ച് വയസുകാരിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് അമ്മ പുറത്ത് ഗർബ നൃത്തം ചെയ്യുന്നതിനായി പോയ സമയത്താണ് കുട്ടി ലൈംഗികമായി ആക്രമിക്കപ്പെട്ടത്.
കുട്ടിയുടെ സഹോദരനും വീട്ടിലുണ്ടായിരുന്നു. തിരിച്ചെത്തിയ സമയത്ത് കുട്ടി കരയുന്നത് കണ്ട് ചോദിച്ചപ്പോഴാണ് പീഡന വിവരം കുട്ടി തുറന്നു പറഞ്ഞത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണ്.