അറസ്റ്റിലായ പ്രതികള്‍

 
Crime

വെള്ളം ഉപയോഗിക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ബെംഗളൂരുവില്‍ പിജി ഉടമസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് വിദ്യാര്‍ഥികള്‍

പിജിയിലെ താമസക്കാരായ കോളെജ് വിദ്യാര്‍ഥികളാണ് കൃത്യം നടത്തിയത്

Sarath Nath MS

ബെംഗളൂരു: വെള്ളം ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിജി ഉടമസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. പിജിയിലെ താമസക്കാരായ കോളെജ് വിദ്യാര്‍ഥികളാണ് കൃത്യം നടത്തിയത്. ബെംഗളൂരുവിലാണ് സംഭവം.

ലക്ഷ്മി നരസിംഹ പിജിയുടെ ഉടമസ്ഥനായ മഹാദേവ മത്‌ലെ (37) ആണ് കൊല്ലപ്പെട്ടത്. അവസാനവര്‍ഷ ബികോം വിദ്യാര്‍ഥി രാകേഷ് (21), ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥി ഡോണ്‍ ബ്രിട്ടെ സണ്‍ (20) എന്നിവരാണ് കൊലപാതകം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റുചെയ്തു.

വിദ്യാര്‍ഥികള്‍ പൈപ്പ് വെള്ളം ഉപയോഗിച്ച് കാല്‍ കഴുകുന്നതിനിടെ പിജി ഉടമസ്ഥന്‍ എതിര്‍ത്തതാണ് പ്രശ്‌നത്തിനു തുടക്കമിട്ടത്. ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മില്‍ കനത്ത വാക്കേറ്റമുണ്ടായി. വഴക്ക് രൂക്ഷമായ പിജി ഉടമസ്ഥന്‍ ക്രിക്കറ്റ് ബാറ്റ് എടുത്ത് വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വിദ്യാര്‍ഥികള്‍ ബാറ്റ് പിടിച്ചുവാങ്ങി തിരിച്ച് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ പിജി ഉടമസ്ഥന്‍ പിന്നീട് മരിച്ചു. സംഭവത്തില്‍ രാമമൂര്‍ത്തി നഗര്‍ പൊലീസ് കേസെടുത്തു.

''ഞാൻ എന്നും വരുമായിരുന്നു, നിങ്ങൾ കാണാത്തതാ'', പ്ലേറ്റ് മറിച്ച് അമിത് ഷാ

ഇന്ദിര ഗാന്ധി വധക്കേസ് പ്രതിയുടെ മകനെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കി അകാലിദൾ

മഴ വീണ്ടും വരുന്നു; അടുത്ത 5 ദിവസത്തെ മഴ പ്രവചനവുമായി കാലാവസ്ഥാ വകുപ്പ്

17കാരി ഗർഭിണിയെന്ന് സർക്കാർ ആശുപത്രി; വിദഗ്ധ പരിശോധനയിൽ ഫലം നെഗറ്റീവ്, പരാതിയുമായി കുടുംബം

'രാജ‍്യം സ്വാതന്ത്ര‍്യം നേടിയിട്ടും സ്കൂളിലേക്ക് നല്ല റോഡില്ല'; ദേശീയ പതാകയും കൈയിലേന്തി സമരവുമായി ജെൻ ആൽഫകൾ