17കാരി ഗർഭിണിയെന്ന് സർക്കാർ ആശുപത്രി; വിദഗ്ധ പരിശോധനയിൽ ഫലം നെഗറ്റീവ്, പരാതിയുമായി കുടുംബം

ഒപ്പമുണ്ടായിരുന്ന വീട്ടുകാരെ അറിയിക്കാതെ പെൺകുട്ടിക്ക് മൂന്ന് തവണ ഗർഭ പരിശോധന നടത്തുകയായിരുന്നു
Government hospital declared 17-year-old pregnant; expert test result negative; family lodges complaint

17കാരി ഗർഭിണിയെന്ന് സർക്കാർ ആശുപത്രി; വിദഗ്ധ പരിശോധനയിൽ ഫലം നെഗറ്റീവ്, പരാതിയുമായി കുടുംബം

Updated on

മുംബൈ: ചികിത്സയ്ക്കായി എത്തിയ 17കാരി ഗർഭിണിയാണെന്ന് വിധിയെഴുതി താനെയിലെ സർക്കാർ ആശുപത്രി. എന്നാൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് ഗർഭമില്ലെന്ന് തെളിഞ്ഞതോടെ ഗുരുതരമായ അനാസ്ഥയെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകി. ആർത്തവ സംബന്ധമായ പ്രശ്നങ്ങളെത്തുടർന്നാണ് കല്യാൺ -ഡോംബിവ്‌ലി മേഖലയിലുള്ള ശാസ്ത്രി നഗർ ആശുപത്രിയിൽ പെൺകുട്ടി ചികിത്സയ്ക്കെത്തിയത്.

ഒപ്പമുണ്ടായിരുന്ന വീട്ടുകാരെ അറിയിക്കാതെ പെൺകുട്ടിക്ക് മൂന്ന് തവണ ഗർഭ പരിശോധന നടത്തുകയായിരുന്നു. ഒടുവിൽ പെൺകുട്ടിയാണെന്ന് വീട്ടുകാരെ അ റിയിക്കുകയും ചെയ്തു. ഇതോടെ പരിഭ്രാന്തരായ വീട്ടുകാർ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് വീണ്ടും പരിശോധന നടത്തി.

അതോടെ പെൺകുട്ടിക്ക് ഗർഭമില്ലെന്ന വ്യക്തമായി. ശാസ്ത്രി നഗർ ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരേയാണ് കുടുംബം നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിന് ഉത്തരവാദികൾ ആയവർക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടിക്ക് ഗർഭപരിശോധന നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com