Crime

ട്യൂഷന്‍ ഫീസ് ചോദിച്ചു; അധ്യാപകന്‍റെ മകനെ വിദ്യാർഥി കുത്തിക്കൊലപ്പടുത്തി

ഭുവനേശ്വർ: ട്യൂഷൻ ഫീസ് ചോദിച്ചതിന് അധ്യാപകന്‍റെ മകനെ പ്ലസ്ടു വിദ്യാർഥി കുത്തിക്കൊലപ്പെടുത്തി. ഒഡീഷയിലെ ജത്നിക്കു സമീപം ബിനാപഞ്ചരിയിലാണു നടുക്കുന്ന സംഭവം. ഒമ്പതാം ക്ലാസുകാരനാണു കൊല്ലപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥി കുറ്റം സമ്മതിച്ചു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തതാണെന്നും കുട്ടി.

മാതാപിതാക്കൾ വീട്ടിൽ ട്യൂഷനെടുത്തുകൊണ്ടിരിക്കെ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന മകനെയാണ് വിദ്യാർഥി കുത്തിക്കൊലപ്പെടുത്തിയത്. നിലവിളി കേട്ട് മാതാപിതാക്കളെത്തുമ്പോൾ കുട്ടി ചോരയിൽ കുളിച്ചു നിലത്തുകിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തു നിന്നു കണ്ടെടുത്ത സ്കൂൾ ബാഗാണ് പന്ത്രണ്ടാം ക്ലാസുകാരനിലേക്ക് അന്വേഷണമെത്തിച്ചത്. ഇതിൽ സ്കൂൾ യൂണിഫോമും കത്തിയുമുണ്ടായിരുന്നു.

2 വർഷം മുൻപുവരെ ട്യൂഷൻ പഠനത്തിനായി എത്തിയിരുന്ന വിദ്യാർഥി 5000 രൂപ കൊടുക്കാനുണ്ടായിരുന്നെന്നു പൊലീസ്. കഴിഞ്ഞ ദിവസം അധ്യാപകൻ വഴിയിൽ കണ്ടപ്പോൾ ഇതു ചോദിച്ചതിലെ പ്രതികാരമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ്. എന്നാൽ, താൻ ഒരിക്കൽപ്പോലും ആരോടും നിർബന്ധിച്ചു പണം വാങ്ങിയിട്ടില്ലെന്നു കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛൻ മനോജ് പൾട്ടാസിങ് പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളെജിൽ വീണ്ടും ചികിത്സാ പിഴവ്; കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടതായി പരാതി

തിരുവനന്തപുരത്ത് പാചകവാതകവുമായി പോവുകയാ‍യിരുന്ന ടാങ്കർ ലോറി മറിഞ്ഞു

പത്തനംതിട്ടയിൽ കനത്ത മഴയിൽ പള്ളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു; മൃതദേഹം പെട്ടിയോടെ പുറത്ത്

നിർണായക വിവരങ്ങളടക്കം ചോർത്തി നൽകി; രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷൻ

അടുത്ത 36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31 ഓടെ കേരളത്തില്‍; അതിശക്ത മഴയ്ക്ക് മുന്നറിയിപ്പ്