Crime

'നോ ബോൾ' തർക്കത്തെത്തുടർന്ന് അംപയറെ കുത്തിക്കൊന്നു; ഒരാൾ അറസ്റ്റിൽ

മഹീഷ്‌ലാൻഡിൽ അയൽഗ്രാമങ്ങളായ ബ്രഹ്മപൂർ, ശങ്കർപൂർ എന്നീ ടീമുകൾ തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം

MV Desk

ഭുവനേശ്വർ: ഒഡിഷയിൽ ക്രിക്കറ്റ് മത്സരത്തിനിടെ അംപയറെ കുത്തിക്കൊന്നു. ലക്കി റാവത്ത് (22) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മഹീഷ്ലാൻഡിൽ അയൽഗ്രാമങ്ങളായ ബ്രഹ്മപൂർ, ശങ്കർപൂർ എന്നീ ടീമുകൾ തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്.

മത്സരത്തിനിടെ ബ്രഹ്മപൂർ ടീമിലെ താരം പുറത്തായെന്ന് അംപയറായ ലക്കി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലക്കിയുടെ തീരുമാനം തെറ്റാണെന്നും നോ ബോൾ വിളിക്കണമെന്ന് ആവശ്വപ്പെട്ട് ടീം അംഗങ്ങൾ രംഗത്തുവന്നു. തുടർന്നുണ്ടായ തർക്കത്തിനിടെ ബ്രഹ്മപൂർ ടീമിന്‍റെ ആരാധകൻ ഗ്രൗണ്ടിൽ എത്തുകയും ലക്കിയെ കത്തിവെച്ച് കുത്തുകയായിരുന്നു. ഉടൻ തന്നെ എസ്സിബി മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ലക്കി മരിച്ചു.

രാഹുലിനെതിരായ ലൈംഗികാതിക്രമക്കേസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി, അന്വേഷണ ചുമതല റൂറല്‍ എസ്പിക്ക്

'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തൃശൂരിൽ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മി​ഷൻ

മണ്ഡലകാലം; ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തർ

കർണാടക കോൺഗ്രസ് തർക്കം; ചേരിതിരിഞ്ഞ് സമുദായ നേതൃത്വം