Representative image
Crime

സുഹൃത്തുക്കൾക്കു മുന്നിൽ വിവസ്ത്രയാകണമെന്നാവശ്യപ്പെട്ട് മർദനം; പൈലറ്റിനെതിരേ പരാതിയുമായി ഭാര്യ

പാർട്ടിക്കിടെ ട്രൂത്ത് ഓർ ഡെയർ ഗെയിം കളിക്കുകയും അതിന്‍റെ ഭാഗമായി യുവതിയോട് വിവസ്ത്രയാകാൻ ആവശ്യപ്പെട്ടുവെന്നാണ് പരാതിയിൽ ഉള്ളത്

അഹമ്മദാബാദ്: സുഹൃത്തുക്കൾക്കു മുൻപിൽ വിവസ്ത്രയാകാൻ ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചുവെന്ന പരാതിയുമായി യുവതി. അഹമ്മദാബാദിലാണ് സംഭവം. സിനിമാ മേഖലയിലെ വിഎഫ് എക്സ് ആർടിസ്റ്റായ യുവതിയാണ് അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ പൈലറ്റായ ഭർത്താവിനെതിരേ പരാതി നൽകിയിരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പമുള്ള പാർട്ടിക്കിടെ ട്രൂത്ത് ഓർ ഡെയർ ഗെയിം കളിക്കുകയും അതിന്‍റെ ഭാഗമായി യുവതിയോട് വിവസ്ത്രയാകാൻ ആവശ്യപ്പെട്ടുവെന്നുമാണ് പരാതിയിൽ ഉള്ളത്. യുവതി വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചുവെന്നും ആരോപണമുണ്ട്.

അദലജ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ദെഹ്റാദൂൺ സ്വദേശികളായ ഇരുവരും എട്ടു വർഷം മുൻപാണ് പരിചയപ്പെട്ടത്.

അഞ്ചു വർഷം മുൻപ് വിവാഹിതരായതായും പിന്നീട് കൊൽക്കൊത്തയിലും മുംബൈയിലും താമസിച്ചിരുന്നതായും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

തകർന്നു വീണ കെട്ടിടം ഉപയോഗിക്കുന്നതല്ലെന്ന് പ്രഖ്യാപിച്ച് രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് ആരോഗ്യമന്ത്രി: വി.ഡി. സതീശൻ

കേരളത്തിൽ നിപ രോഗ ബാധയെന്ന് സംശയം

ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കണ്ടെയ്നർ ലോറി മരങ്ങൾക്കിടയിൽ കുടുങ്ങി

വൻ ലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ ട്രേഡിങ്ങിലൂടെ തട്ടിയത് ഒന്നരക്കോടി; പ്രതി പിടിയിൽ

ഗില്ലിന് ഇരട്ട സെഞ്ചുറി; ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം