Crime

രണ്ടേകാൽ വയസുള്ള കുഞ്ഞിനെ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു; അച്ഛനെതിരെ പരാതി

ഭർത്താവിന്‍റെയും ഭർതൃമാതാവിന്‍റെയും പീഡനം സ്ഥിരമായതോടെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താന്‍ യുവതി ശ്രമിച്ചു.

കോട്ടയം: രണ്ടേകാൽ വയസുള്ള കുഞ്ഞിനെ അച്ഛന്‍ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി. കോട്ടയം മൂന്നിലവ് സ്വദേശികെതിയെയാണ് അമ്മ പാരാതിയുമായി എത്തിയത്. നലര വയസുള്ള മൂത്ത മകളേയും ഇയാൾ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും പരാതിയിൽ പറ‍യുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പൊള്ളലേറ്റ കുട്ടിയെ ആശുപ്ത്രിയിൽ കൊണ്ടുപോകാനും സമ്മതിച്ചില്ല. ഭർത്താവിന്‍റെയും ഭർതൃമാതാവിന്‍റെയും പീഡനം സ്ഥിരമായതോടെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താന്‍ യുവതി ശ്രമിച്ചു. ഇതു കണ്ട് ഇപരുവരും ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചു.

2017ലാണ് ഇരുവരുടേയും വിവാഹം. തുടർന്ന് ശാരീരിക ഉപദ്രവം സ്ഥിരമായതിനെ തുടർന്ന് 2020ൽ മുതുകണ്ടം പൊലീസിൽ അറിയിച്ചിരുന്നു. എന്നാൽ ഈ കേസും അട്ടിമറിച്ചുവെന്ന് യുവതി പറയുന്നു. കുട്ടിയെ പൊള്ളിച്ച സംഭവത്തിൽ മേലുകാവ് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു