പ്രതി റസീന

 
Crime

സഹോദരിയുടെ മകളെയും പൊലീസിനെയും ആക്രമിച്ച കേസ്: യുവതി അറസ്റ്റിൽ

നിരവധി കേസുകളിൽ പ്രതിയായ റസീന, ഉമ്മയെയും സഹോദരിയെയും ആക്രമിക്കുന്നതായി സ്റ്റേഷനിൽ വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

കണ്ണൂർ: സഹോദരിയുടെ മകളെ അടിക്കുകയും തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥയെ തളളിയിടുകയും ചെയ്ത യുവതി അറസ്റ്റിൽ. വടക്കുമ്പാട് സ്വദേശിനി റസീനയെയാണ് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്.

നിരവധി കേസുകളിൽ പ്രതിയായ റസീന, അമ്മയെയും സഹോദരിയെയും ആക്രമിക്കുന്നതായി സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. സഹോദരിയുടെ മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചത്.

റസീന അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു. അത് നൽകാൻ തയാറാകാതെ വന്നതാണ് അക്രമത്തിനു കാരണമായതെന്നാണ് സൂചന. വീടിന്‍റെ ജനൽ ചില്ലുകളും വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്‍റെ ചില്ലും റസീന അടിച്ച് തകർത്തു.

തുടർന്ന്, റസീനയെ പൊലീസ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.

ഏഷ്യ കപ്പിലെ ഇന്ത്യ - പാക്കിസ്ഥാൻ മത്സരം: സസ്പെൻസ് അവസാനിപ്പിച്ച് സ്പോർട്സ് മന്ത്രാലയം

രാഹുലിനെ സംരക്ഷിച്ചത് ഷാഫി; ഹൈക്കമാൻഡിന് പരാതി

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ രാജ്യസഭ പാസാക്കി

ശാരീരികക്ഷമത മുഖ‍്യം; ബ്രോങ്കോ ടെസ്റ്റുമായി ഗംഭീർ

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനം രാജിവച്ചു