11000 വോൾട്ടിന്‍റെ വൈദ്യുതി ലൈൻ ദേഹത്ത് വീണ് സ്ത്രീ മരിച്ചു

 

file photo

Crime

11000 വോൾട്ടിന്‍റെ വൈദ്യുതി ലൈൻ ദേഹത്ത് വീണ് സ്ത്രീക്ക് ദാരുണാന്ത്യം

ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടൻ കുടുംബാംഗങ്ങൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു

Sarath Nath MS

ബല്ലിയ: ഉയർന്ന അളവിൽ വൈദ്യുതി പ്രവഹിക്കുന്ന ഇലക്‌ട്രിസിറ്റി ലൈൻ ദേഹത്തേക്ക് പൊട്ടിവീണ് സ്ത്രീ മരിച്ചു. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ ഗോപാൽപൂർ ഗ്രാമത്തിലാണ് സംഭവം.

ഗോപാൽപൂർ ഗ്രാമനിവാസിയായ മമത ചൗബെ (50)യാണ് മരിച്ചത്. രാവിലെ പ്രഭാതകർമങ്ങൾക്കായി സമീപത്തെ വയലിൽ പോയ ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. 11000 വോൾട്ടിന്‍റെ വൈദ്യുതി പ്രവഹിക്കുന്ന ഇലക്‌ട്രിസിറ്റി ലൈൻ ഇവരുടെ ദേഹത്തേക്ക് പൊട്ടിവീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടൻ കുടുംബാംഗങ്ങൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ വൈദ്യുതി വകുപ്പ് സബ് ഡിവിഷണൽ ഓഫീസർക്കും ലൈൻമാനുമെതിരേ സ്ത്രീയുടെ കുടുംബം പൊലീസിൽ പരാതി നൽകി. റസ്റ്ര പൊലീസ് കേസെടുത്തു.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്