ജാതി മാറി പ്രണയിച്ചതിന് ക്രൂര മർദനം; യുവാവിന്‍റെ മൃതദേഹത്തെ വിവാഹം കഴിച്ച് പെൺകുട്ടി

 
Crime

ജാതി മാറി പ്രണയിച്ചതിന് ക്രൂര മർദനം; യുവാവിന്‍റെ മൃതദേഹത്തെ വിവാഹം കഴിച്ച് പെൺകുട്ടി

സാക്ഷമിന്‍റെ തല കല്ലു കൊണ്ട് അടിച്ചു തകർക്കുകയായിരുന്നു.

നീതു ചന്ദ്രൻ

ജാതിയുടെ പേരിൽ വീട്ടുകാർ മർദിച്ച് കൊന്ന കാമുകന്‍റെ മൃതദേഹത്തെ വിവാഹം കഴിച്ച് യുവതി. മഹാരാഷ്ട്രയിലെ നാൻഡഡിലാണ് സംഭവം. സാക്ഷം എന്ന 20 വയസുകാരനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൂന്നു വർഷമായി ആഞ്ചൽ എന്ന പെൺകുട്ടിയുമായി സാക്ഷം പ്രണയത്തിലായിരുന്നു. ഇരുവരുടെയും ജാതി വ്യത്യസ്തമാണെന്ന കാരണത്താൽ ആഞ്ചലിന്‍റെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നു. പക്ഷേ വീട്ടുകാർ എതിർത്തിട്ടും ഇരുവരും പ്രണയത്തിൽ ഉറച്ചു നിന്നു. ആഞ്ചലും സാക്ഷയും വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്നറിഞ്ഞതോടെയാണ് ആഞ്ചലിന്‍റെ അച്ഛനും സഹോദരനും ചേർത്ത് സാക്ഷമിനെ മർദിച്ചത്.

സാക്ഷമിന്‍റെ തല കല്ലു കൊണ്ട് അടിച്ചു തകർക്കുകയായിരുന്നു. സാക്ഷമിന്‍റെ സംസ്കാര ചടങ്ങിനെത്തിയ ആഞ്ചൽ സ്വന്തം സീമന്ത രേഖയിൽ കുങ്കുമം അണിയുകയും മൃതദേഹത്തെ വിവാഹം കഴിക്കുകയുമായിരുന്നു.

ഇനിയുള്ള കാലം സാക്ഷമിന്‍റെ വീട്ടിൽ കഴിയുമെന്നും ആഞ്ചൽ പറയുന്നു. സാക്ഷമിനെ കൊന്ന തന്‍റെ സഹോദരനും പിതാവിനും വധഷിക്ഷ നൽകണമെന്നും സാക്ഷം മരിച്ചുവെങ്കിലും തങ്ങളുടെ പ്രണയം ജീവിക്കുമെന്നും ആഞ്ചൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആറു പ്രതികൾ അറസ്റ്റിലാണ്.

"ഉമ്മൻ ചാണ്ടി എന്‍റെ കുടുംബം ഇല്ലാതാക്കി, വഞ്ചിച്ചു, ദ്രോഹിച്ചു"; ആഞ്ഞടിച്ച് ഗണേഷ് കുമാർ

"പാർട്ടിക്കാര്യത്തിൽ പ്രിയങ്ക ഇടപെടുന്നത് രാഹുലിന് ഇഷ്ടമല്ല"; ഗാന്ധി സഹോദരങ്ങളുടെ കലഹത്തിന്‍റെ ഇരയാണ് താനെന്ന് അസം മുഖ്യമന്ത്രി

യാത്രയ്ക്കിടെ ഷിംജിതയെ ഒരാൾ ശല്യം ചെയ്തു; പരാതി നൽകി സഹോദരൻ

ഗുരുവായൂരപ്പന് 21.75 പവന്‍റെ സ്വർണകിരീടം സമർപ്പിച്ച് വ്യാപാരി

ഝാർ‌ഖണ്ഡിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 15 മാവോയിസ്റ്റുകളെ വധിച്ചു