ദിലാവർ ഹസൻ

 
Crime

സ്ത്രീകളുടെ ചിത്രങ്ങൾ രഹസ‍്യമായി പകർത്തി സമൂഹമാധ‍്യമത്തിൽ പ്രചരിപ്പിച്ചു; 19 കാരൻ അറസ്റ്റിൽ

ഫോളോവേഴ്സിനെ കൂട്ടുന്നതിനു വേണ്ടിയാണ് പ്രതി ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്

ബംഗളൂരു: ബംഗളൂരുവിലെ ചർച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ രാത്രി നടക്കുന്ന സ്ത്രീകളുടെ ചിത്രങ്ങൾ അവരറിയാതെ രഹസ‍്യമായി പകർത്തി സമൂഹമാധ‍്യമങ്ങളിൽ പ്രചരിപ്പിച്ച 19കാരൻ അറസ്റ്റിൽ. ഡെലിവറി ബോയിയായ ദിലാവർ ഹസനാണ് അറസ്റ്റിലായത്. ഇയാൾ മണിപ്പൂർ സ്വദേശിയാണെന്നാണ് സൂചന.

സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തിയ ശേഷം ഇൻസ്റ്റഗ്രാമിലൂടെ ബംഗളൂരു നൈറ്റ് ലൈഫ് എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്. മോശമായി സ്ത്രീകളെ ചിത്രീകരിക്കുന്ന വിധത്തിലായിരുന്നു ഇയാളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകൾ.

പൊലീസിന്‍റെ സാമൂഹികമാധ‍്യമ നിരീക്ഷണ സെല്ലിന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാൾ പിടിയിലായത്. ഫോളോവേഴ്സിനെ കൂട്ടുന്നതിനു വേണ്ടിയാണ് ദിലാവർ ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് തുടരും

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു

''വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്''; തെരഞ്ഞെടുപ്പ് കമ്മിഷനെിതരേ രാഹുൽ ഗാന്ധി

വനിതാ നേതാവിന്‍റെ വീട്ടിൽ കയറിയ സിപിഎം എംഎൽഎയെ ഭർത്താവ് പിടികൂടി

''മാപ്പ് അർഹിക്കുന്നില്ല, മുത്തങ്ങ സമരത്തിൽ പങ്കെടുത്തവർക്ക് ഭൂമി ലഭിക്കണം''; ആന്‍റണിക്കെതിരേ സി.കെ. ജാനു