ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു
ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു
ഇടുക്കി: ചിത്തിരപുരത്ത് മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് രണ്ടുപേർ മരിക്കാനിടയായ സംഭവത്തിൽ പൊലീസ് കേസെടുത്തു. റിസോർട്ട് ഉടമയായ എറണാകുളം സ്വദേശിനി ഷെറിൻ അനില ജോസഫ്, ഇവരുടെ ഭർത്താവ് സെബി പി. ജോസഫ് എന്നിവർക്കെതിരേയാണ് ജാമ‍്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
സ്റ്റോപ്പ് മെമോ ലംഘിച്ചതായും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമാണം നടന്നതു മൂലമാണ് അപകടമുണ്ടായതെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇരുപത് അടിയോളം ഉയരത്തിലുള്ള സംരക്ഷണ ഭിത്തി നിർമിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
ആനച്ചാൽ സ്വദേശി രാജീവൻ, ബൈസൺ വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. മൂന്നാറിൽ നിന്നും അടിമാലിയിൽ നിന്നും അഗ്നിരക്ഷാ സേനകളെത്തിയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.