കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിന്‍റെ മൃതദേഹം 
Crime

കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ യുവാവിന്‍റെ മൃതദേഹം; വീട്ടിൽ നിന്നും പോയത് 10 ലക്ഷം രൂപയുമായെന്ന് ബന്ധുക്കൾ

വാഹനം അസ്വഭാവികമായി ലൈറ്റിട്ട് കിടക്കുകയായിരുന്നെന്ന് തമിഴ്നാട് പൊലീസ് പറയുന്നു

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാന അതിർത്തി പ്രദേശമായ കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മലയൻകീഴ് സ്വദേശി ദീപുവാണ് മരിച്ചതെന്നാണ് പൊലീസിൽ നിന്നുള്ള വിവരം. തമിഴ്നാട് പൊലീസിന്‍റെ പട്രോളിങ്ങിനിടെയാണ് നിർത്തിയിട്ടിരിക്കുന്ന കാറിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

വാഹനം അസ്വഭാവികമായി ലൈറ്റിട്ട് കിടക്കുകയായിരുന്നെന്ന് തമിഴ്നാട് പൊലീസ് പറയുന്നു. കാറിന്‍റെ ഡിക്കി തുറന്നു കിടക്കുകയായിരുന്നു. കാറിന്റെ മുൻ സീറ്റിലാണ് യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. കഴുത്ത് 70 ശതമാനവും അറുത്ത നിലയിലായിരുന്നു. ഇയാൾക്കു തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങാനായി 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണ് കുടുംബം പറയുന്നത്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാവാമെന്നാണ് പൊലീസ് നിഗമനം. ദീപുവിന്റെ മൃതദേഹം കുഴിത്തറ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തക്കല എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു