Crime

യുവതി വനത്തിൽ കൊല്ലപ്പെട്ട നിലയിൽ

സംഭവം തുമ്പൂർമുഴി വനത്തിൽ, മരിച്ചത് എറണാകുളം സ്വദേശിയായ ഇരുപത്താറുകാരി, യുവാവ് കസ്റ്റഡിയിൽ

#സ്വന്തം ലേഖകൻ

ചാലക്കുടി: തുമ്പൂർമുഴി ഭാഗത്ത് വനത്തിനുള്ളിൽ എറണാക്കുളം ജില്ലയിലെ പാറക്കടവ് സ്വദേശി ആതിരയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇരുപത്താറുകാരിയെ ഏപ്രിൽ 29 മുതൽ കാണാനില്ലെന്ന് നേരത്തെ പൊലീസിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

ആതിരയുടെ മരണവുമായി ബന്ധപ്പെട്ട് അഖിൽ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പോലീസ് സ്ഥലത്തെക്ക് പോകുന്നു.

റിലയൻസ് 'വൻതാര'യ്ക്ക് എസ്‌ഐടിയുടെ ക്ലീൻ ചിറ്റ്; സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

സരോവരം ചതുപ്പിൽ നിന്നു കണ്ടെത്തിയ മൃതദേഹത്തിൽ ഒടിവുകളില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തിന് നേരെ മുളകുപൊടി വിതറി ആക്രമിച്ച് 1250 പവൻ കവർന്നു

സ്വകാര്യത സംരക്ഷിക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാവ് കരൺ ജോഹർ

മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു