നിധീഷ് ചന്ദ്രൻ(33) 
Crime

മുൻവൈരാഗ്യം: രാത്രി 1 മണിക്ക് യുവതിയുടെ വീട് അതിക്രമിച്ച് കയറി ഭീഷണി; ഒരാൾ അറസ്റ്റിൽ

വീടിന്‍റെ കതക് തള്ളിത്തുറന്ന് യുവതിയെയും വീട്ടുകാരെയും ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു

കോട്ടയം: കുറിച്ചിയിൽ യുവതിയുടെ വീട്ടിൽ കയറി അതിക്രമം നടത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്.പുരം നിതീഷ് ഭവൻ വീട്ടിൽ നിധീഷ് ചന്ദ്രൻ(33) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം വെളുപ്പിന് ഒരു മണിയോടെ സമീപവാസിയായ യുവതിയുടെ വീടിന്‍റെ കതക് തള്ളിത്തുറന്ന് യുവതിയെയും വീട്ടുകാരെയും ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

കൂടാതെ ഇഷ്ടികകൊണ്ട് എറിഞ്ഞ് വീടിന്‍റെ ജനലുകൾക്കും നാശനഷ്ടം വരുത്തി. ഇവർക്ക് യുവതിയുടെ സഹോദരങ്ങളുമായി മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്‍റെ പേരിലാണ് ഇവർ വീട്ടിൽ കയറി ആക്രമണം നടത്തിയത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു.

ചിങ്ങവനം സ്റ്റേഷന്‍ എസ്.എച്ച്.ഓ അനിൽകുമാര്‍, എസ്.ഐ വിപിന്‍ ചന്ദ്രന്‍, സി.പി.ഓ അനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കി.

മെഡിക്കൽ കോളെജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദർശിച്ചു

ജഡേജയ്ക്ക് സെഞ്ചുറി നഷ്ടം

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്