കീർത്തന, കാവ്യ

 
Crime

ലഹരിക്കെതിരേ വിദ്യാർഥികൾക്കൊപ്പം സൂംബ ഡാൻസ്, പിന്നാലെ അറസ്റ്റ്; അധ്യാപികമാർക്ക് പിന്നിൽ വൻ ലഹരി മാഫിയ

ഒരു വർഷം മുൻപ് അപകടത്തിൽ പരുക്കേറ്റ കാവ്യയെ അധ്യാപകർ പണം പിരിച്ചു നൽകിയാണ് ചികിത്സിച്ച

MV Desk

കോഴിക്കോട്: എംഡിഎംഎ ഇടപാടിനായി പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട അറസ്റ്റിലായ അധ്യാപികമാർക്ക് പിന്നിൽ വൻ മാഫിയാ സംഘമെന്ന് സംശയം. മരുതോങ്ക സ്വദേശി കീർത്തന, ചെറുകാട് സ്വദേശി കാവ്യ എന്നിവരാണ് അറസ്റ്റിലായിരുന്നു. ഇരുവരും ബിആർസിയിലെ കരാർ ജീവനക്കാരായിരുന്നു. ഇരുവരെയും പിരിച്ചു വിട്ടു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ കാവ്യ 2016 മുതലാണ് പേരാമ്പ്ര ബിആർസിയിൽ ജോലി ചെയ്യുന്നത്.

ഓട്ടിസം സ്കൂളിലെ സ്പെഷ്യൽ എജ്യുക്കേറ്ററായിരുന്നു. ആഴ്ചയിൽ മൂന്നു ദിവസമാണ് കാവ്യക്ക് ജോലിയുണ്ടായിരുന്നത്. ഒരു വർഷം മുൻപ് അപകടത്തിൽ പരുക്കേറ്റ കാവ്യയെ അധ്യാപകർ പണം പിരിച്ചു നൽകിയാണ് ചികിത്സിച്ചത്. അടുത്തിടെ ഇവർ ആഡംബര കാർ വാങ്ങിയത് ചിലരിൽ സംശയം ജനിപ്പിച്ചിരുന്നു.

എന്നാൽ വിദേശത്തുള്ള സഹോദരന്‍റെ കാറാണെന്നാണ് കാവ്യ എല്ലാവരെയും ധരിപ്പിച്ചിരുന്നത്. കാവ്യക്ക് ലഹരിമാഫിയയുമായി നേരിട്ട് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം. കുറച്ചു കാലം മുൻപ് ലഹരിക്കെതിരേ വിദ്യാർഥികളെ അണിനിരത്തി സൂംബാ ഡാൻസ് സംഘടിപ്പിച്ചത് കീർത്തനയായിരുന്നുവെന്ന് സഹ അധ്യാപകർ പറയുന്നു. കീർത്തനയും വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്തിരുന്നു. കേസിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.

Get updates on WhatsApp

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്