News

വെള്ളവും ഇനിമുതൽ പൊള്ളും..!!; പുതുക്കിയ വെള്ളക്കരം നിലവിൽ വന്നു

തിരുവനന്തപുരം: വെള്ളത്തിനും വില കൂട്ടി സർക്കാർ. സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം ശനിയാഴ്ച മുതൽ നിലവിൽ വന്നു. വെള്ളിയാഴ്ചയാണ് ഉത്തരവ് ഇറങ്ങിയത്. ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയിരിക്കുന്നത്. 

പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും. എന്നാൽ ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്നവരെ ഈ നിരക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഒരു ലിറ്ററിന് 4.40 മുതൽ 12 രൂപ വരെയാണ് വിവിധ സ്ലാബുകളിലായി നിലവിൽ ഈടാക്കുന്നത്. പുതുക്കിയ നിരക്ക് കിലോ ലിറ്ററിന് 4.40 മുതൽ 22 രൂപവരെയാണ്. 

മാർച്ച് മുതലേ പുതുക്കിയ നിരക്ക് നിലവിൽ വരു എന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ യാതൊരു മുന്നറിയിപ്പും നൽകാതെ നേരത്തേ ഉത്തരവ് ഇറക്കുകയായിരുന്നു. 

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് 200 രൂപ കുറഞ്ഞു

പക്ഷിപ്പനി; ആലപ്പുഴയിൽ ശനിയാഴ്ച 12,678 വളർത്തു പക്ഷികളെ കൊന്നൊടുക്കും

മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു; പഞ്ചായത്ത് തലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന

രാഹുൽ ജർമ്മനിയിലെത്തിയതായി സ്ഥിരീകരണം; സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ