പനി പിടിച്ച് കേരളം; 24 മണിക്കൂറിനുള്ളിൽ ചികിത്സ തേടിയത് പതിനായിരത്തിലധികം പേർ!

 
Kerala

പനി പിടിച്ച് കേരളം; 24 മണിക്കൂറിനിടെ ചികിത്സ തേടിയത് പതിനായിരത്തിലധികം പേർ!

തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് 10,853 പേരാണ് പനിക്ക് ചികിത്സ തേടി ആശുപത്രികളിലെത്തിയത്

Namitha Mohanan

തിരുവനന്തപുരം: കാലവർഷം തുടങ്ങിയതിനു പിന്നാലെ തന്നെ സംസ്ഥാനത്ത് പനി പടർന്നു പിടിക്കുകയാണ്. ഷിഗെല്ല ആശങ്കകള്‍ തുടരുന്നതിനിടെയാണ് പനി ബാധിക്കുന്നവരുടെ എണ്ണവും ഇരട്ടിയായത്. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് 10,853 പേരാണ് പനിക്ക് ചികിത്സ തേടി ആശുപത്രികളിലെത്തിയത്.

ഇതിൽ മലപ്പുറത്താണ് ഏറ്റവുമധികം പനിബാധിതർ ഉള്ളത്. 2117 പേരാണ് ജില്ലയിൽ നിന്ന് തിങ്കളാഴ്ച മാത്രം പനിക്ക് ചികിത്സ തേടിയത്. തൃശൂരില്‍ 1062 പേരും, പാലക്കാട് 970 പേരും തിരുവനന്തപുരത്ത് 829 ആളുകളും കോഴിക്കോട് 862 പേരും കാസര്‍ഗോഡ്, എറണാകുളം ജില്ലകളില്‍ 804 പേരും കണ്ണൂര്‍ 746 പേരും ചികിത്സ തേടി.

വൈറൾ ഫിവറിന് പുറമേ മറ്റ് പനികളും വ്യാപിക്കുന്നുണ്ട്. 109 പേര്‍ക്ക് തിങ്കളാഴ്ച മാത്രം ചിക്കൻ പോക്സ് സ്ഥിരീകരിച്ചു. 11 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി മൂലം ഇന്നലെ ഒരു മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ഈ മാസം ആകെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 342 പേര്‍ക്കാണ്. രണ്ടു പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്.

ചിറയൻകീഴിലെ കൈയാങ്കളിയിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കി; രമ‍്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് ആവശ‍്യം

സർക്കാർ പൂട്ടിച്ച ആശുപത്രിയിൽ ഗർഭിണിയെ പിൻവാതിലിലൂടെ പ്രവേശിപ്പിച്ച് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു

പിഎസ്‍സി നിയമന തട്ടിപ്പ്; എസ്ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാവില്ലെന്ന് അംഗങ്ങൾ

മലപ്പുറത്തെ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു

മകളുടെ കഴുത്തറുത്തത് വിവാഹ വാർഷിക ദിനത്തിൽ; ഞാൻ മരിച്ചാൽ അവൾ ഒറ്റപ്പെടില്ലേയെന്ന് ക്രിസ്റ്റി!