പവിത്ര ദേവ് 
Kerala

അർബുദ രോഗത്തോട് മല്ലിട്ട് 15കാരി; മജ്ജമാറ്റിവയ്ക്കലിനായി സുമനസുകളുടെ സഹായം തേടുന്നു

പവിത്രയുടെ പിതാവ് വാസുദേവൻ 3 വർഷങ്ങൾക്കു മുൻപ് അർബുദ ബാധയെ തുടർന്ന് മരിച്ചിരുന്നു

Namitha Mohanan

വിളുപ്പിൽശാല: വിളപ്പിൽ ശാല സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥി പവിത്ര ദേവിന്‍റെ (15) ചികിത്സക്കായി ധനസഹായം തേടി കുടുംബം. രക്താർബുദ ബാധിതയായ പവിത്രയുടെ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായാണ് കുടുംബം സുമനസുകളുടെ സഹായം തേടുന്നത്. വിളപ്പിൽ ശാല ചൊവ്വള്ളൂർ ഊറ്റുക്കുഴി ഇടമല ശാരദ ഭവനിൽ ബിന്ദുലേഖയുടെ രണ്ടാമത്തെ മകളാണ് പവിത്ര.

പവിത്രയുടെ പിതാവ് വാസുദേവൻ 3 വർഷങ്ങൾക്കു മുൻപ് അർബുദ ബാധയെ തുടർന്ന് മരിച്ചിരുന്നു. സഹോദരി പ്ലസ് ടു വിദ്യാർഥിനിയാണ്. മൂന്നുസെന്‍റ് സ്ഥലത്ത് ലൈഫ് പദ്ധതിയിൽ നിന്നും ലഭിച്ച വീട്ടിലാണ് കുടുംബത്തിന്‍റെ താമസം.

2023 ലാണ് പവിത്രയ്ക്ക് അർബുദം സ്ഥിരീകരിക്കുന്നത്. ആർസിസിയിൽ നടത്തിയ ചികിത്സയിൽ രോഗം ഭേദപ്പെട്ടതായി ഡോക്‌ടർമാർ അറിയിച്ചു. തുടർന്ന് സ്കൂളിൽ പോവാൻ തുടങ്ങിയെങ്കിലും വീണ്ടും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുകയായിരുന്നു. വീണ്ടും ആർസിസിയിൽ നടത്തിയ പരിശോധനകളിൽ രോഗം മൂർച്ഛിച്ചതായും മജ്ജ മാറ്റിവയ്ക്കണമെന്നും ഡോക്‌റ്റർമാർ അറിയിക്കുകയായിരുന്നു. തുടർച്ചയായ ചികിത്സക്കായി ദിവസേന മറ്റുള്ളവരുടെ സഹായം തേടുന്ന കുടുംബത്തിന് മജ്ജ മാറ്റിവയ്ക്കലിനായി 30 ലക്ഷം രൂപ സ്വരൂപിക്കുക അസാധ്യമാണ്. ഈ അവസരത്തിൽ സുമനസുകളുടെ സഹായത്തിനായി കുടുംബം അഭ്യർഥിക്കുകയാണ്.

എസ്ബിഐയുടെ പേയാട് ശാഖയിൽ പവിത്രയുടെ അമ്മ ബിന്ദു ലേഖയുടെ പേരിലുള്ള അക്കൗണ്ട് no: 20201322691

IFSC Code: SBIN0013221

g-pay-9656248712

സിജെപി പ്രക്ഷോഭം; പ്രവർത്തകർക്കെതിരേയുള്ള എല്ലാ കേസുകളും റദ്ദാക്കി സുപ്രീം കോടതി

നേപ്പാൾ പ്രളയം; ബിഹാറിലെ നദിയിൽ നിന്ന് മീൻ പിടിച്ച് തിന്നരുതെന്ന് മുന്നറിയിപ്പ്, നിരവധി പേർക്ക് രോഗബാധ

മാർനസ് ലബുഷെയ്നെ ഓസീസ് ഏകദിന ടീമിൽ നിന്നും പുറത്താക്കി

യുക്രെയ്നിൽ റഷ്യൻ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഇന്ത്യക്കാരനും

രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്റ്റർക്ക് നിർബന്ധിത അവധി