കൊടി സുനി

 
Kerala

ന‍്യൂ മാഹി ഇരട്ടക്കൊലക്കേസ്; കൊടി സുനി ഉൾപ്പടെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി

Aswin AM

കണ്ണൂർ: ന‍്യൂ മാഹി ഇരട്ടക്കൊലക്കേസിൽ പ്രതികളായ 16 പേരെയും കോടതി വെറുതെ വിട്ടു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളായിരുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ അടങ്ങുന്ന പ്രതികളെയാണ് വെറുതെ വിട്ടത്. പ്രതികൾക്കെതിരേ ചുമത്തിയ കുറ്റം പ്രോസിക‍്യൂഷന് തെളിയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

ആർഎസ്എസ് പ്രവർത്തകരായ വിജിത്ത് (25), ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞ ശേഷം വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. 2010 മേയ് 28നാണ് സംഭവം നടന്നത്. കഴിഞ്ഞ ജനുവരിയിൽ വിചാരണ ആരംഭിച്ച കേസിൽ 44 സാക്ഷികളെ വിസ്തരിച്ചു. 140 രേഖകൾ മാർക്ക് ചെയ്യുകയും 63 തൊണ്ടി മുതലുകൾ അന്വേഷണ സംഘം ഹാജരാക്കുകയും ചെയ്തു.

സിപിഎം പ്രവർത്തകരെ മാഹിയിൽ വച്ച് മർദിച്ച സംഭവത്തിൽ വിജിത്തിനും ഷിനോജിനും പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം നടന്നത്. ടി.കെ. സുമേഷ്, ഷെമീൽ, ഷമ്മാസ്, അബ്ബാസ്, രാഹുൽ, വിനീഷ്, വിജിത്ത്, ഫൈസൽ, സരീഷ്, സജീർ എന്നിവരാണ് കേസിലെ പ്രതികൾ.

കഫ് സിറപ്പുകളുടെ കയറ്റുമതി സംബന്ധിച്ച് ഇന്ത്യയോട് വിശദീകരണം തേടി ലോകാരോഗ്യ സംഘടന

വയനാട് ദുരന്തം: കാരുണ്യമല്ല തേടുന്നത്, ചിറ്റമ്മ നയം വേണ്ടെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

മസ്തിഷ്ക ജ്വരം ബാധിച്ച് മകൾ മരിച്ചു; ഡോക്റ്ററെ വെട്ടിപ്പരുക്കേൽപ്പിച്ച് അച്ഛൻ

പാക്കിസ്ഥാന്‍റെ തീയുണ്ട; ഹാരിസ് റൗഫിനെ പുറത്താക്കാനൊരുങ്ങി പിസിബി

ദുൽക്കറിനെ വിളിച്ചു വരുത്തി ഇഡി; ചോദ്യം ചെയ്തേക്കും