വയനാട്ടിലെ ദുരന്തഭൂമിയിൽ കുടുങ്ങിയത് ബംഗാളിൽ നിന്നുള്ള 242 പേർ 
Kerala

വയനാട്ടിലെ ദുരന്തഭൂമിയിൽ കുടുങ്ങിയത് ബംഗാളിൽ നിന്നുള്ള 242 പേർ

87 പേരെ ബന്ധപ്പെടാനായിട്ടില്ലെന്നു മന്ത്രി നിയമസഭയിൽ

Ardra Gopakumar

കോൽക്കത്ത: വയനാട്ടിലെ ദുരന്തഭൂമിയിൽ 242 കുടിയേറ്റത്തൊഴിലാളികൾ കുടുങ്ങിയെന്നും ഇവരിൽ 155 പേരുമായി മാത്രമേ കുടുംബാംഗങ്ങൾക്കു ബന്ധപ്പെടാനായിട്ടുള്ളൂ എന്നും പശ്ചിമ ബംഗാൾ സർക്കാർ. തൃണമൂൽ കോൺഗ്രസ് എംഎൽഎ ദെബേസ് മണ്ഡലിന്‍റെ ചോദ്യത്തിനു മറുപടിയായി തൊഴിൽ മന്ത്രി മൊലോയ് ഘടക് ഇന്നലെ നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം.

155 പേരുമായി കുടുംബാംഗങ്ങൾക്ക് ബന്ധപ്പെടാനായെന്നും മന്ത്രി അറിയിച്ചു. അവശേഷിക്കുന്ന 87 പേരുായി ബന്ധപ്പെടാൻ ശ്രമിച്ചുവരികയാണ്. ജൽപായ്ഗുരി, അലിപുർദ്വാർ, ഡാർജലിങ്, പശ്ചിമ മേദിനിപുർ, മുർഷിദാബാദ്, ബീർഭൂം എന്നിവിടങ്ങളിലുള്ളവരാണു തൊഴിലാളികൾ. നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇവർക്കായി സംസ്ഥാന സർക്കാർ പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പശ്ചിമ ബംഗാളിൽ നിന്നുള്ള 21,59,737 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ 3,65,123 പേർ കേരളത്തിലാണെന്നും മന്ത്രി.

ഓസ്ട്രേലിയയിലെ ബീച്ചിൽ വെടിവയ്പ്പ്; 10 പേർ മരിച്ചു

"ഒരിഞ്ച് പിന്നോട്ടില്ല''; വിമർശനങ്ങൾക്കിടെ ചർച്ചയായി ആര്യാ രാജേന്ദ്രന്‍റെ വാട്സ്ആപ്പ് സ്റ്റാറ്റസ്

ഓടിച്ചുകൊണ്ടിരുന്ന ബസ് റോഡിൽ നിർത്തി ഇറങ്ങിപ്പോയി, കെഎസ്ആർടിസി ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

''അമ്മയും മക്കളുമൊക്കെ ഒരുമിച്ചിരുന്ന് കഴിക്കും, മദ്യപാനം ശീലിച്ചത് ചെന്നുകയറിയ വീട്ടിൽ നിന്ന്''; മിണ്ടാതിരുന്നത് മക്കൾക്കുവേണ്ടിയെന്ന് ഉർവശി

"തോറ്റാൽ ഇവിഎമ്മിന്‍റെ കുറ്റം, ഇപ്പോഴെല്ലാം ഓക്കെയാണ്''; രാഹുൽ ഗാന്ധിക്കെതിരേ ബിജെപി