കോഴിക്കോട്: ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ്. ഇതേ തുടർന്ന് ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
ഒരു രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥനെയും ഒരു ബൂത്ത് ലെവല്‍ ഓഫീസറെയുമാണ് സസ്പെന്‍ഡ് ചെയ്യാൻ തീരുമാനമായത്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗളാണ് നടപടിയെടുത്തത്.