oath ceremony
oath ceremony  
Kerala

സത്യപ്രതിജ്ഞ ചടങ്ങിന് ചെലവായത് 5 ലക്ഷം; തുക മുൻകൂറായി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: രാജ്ഭവനിൽ നടന്ന പുതിയ മന്ത്രിമാരുടെ സത്യ പ്രതിജ്ഞ ചടങ്ങിന് ചെലവായത് 5 ലക്ഷം രൂപ. തുക മുൻകൂറിയി വാങ്ങി രാജ്ഭവൻ. പൈസ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി ഡിസംബർ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ അനുമതിയോടെ ധനമന്ത്രി ബാലഗോപാൽ രാജ്ഭവന് അധിക ഫണ്ടായി 5 ലക്ഷം രൂപ ഡിസംബർ 28 ന് അനുവദിക്കുകയുമായിരുന്നു. പരിപാടിയുടെ ചെലവായി രാജ്ഭവൻ ആവശ്യപ്പെട്ട തുക ടൂറിസം ഡയറക്ടർക്കാണ് ധനവകുപ്പ് അനുവദിച്ചത്.

വെള്ളിയാഴ്ച വൈകിട്ടാണ് രാജ്ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ചായ സൽക്കാരവും രാജ്ഭവൻ ഒരുക്കിയിരുന്നു. മരാമത്ത് വകുപ്പാണ് പന്തൽ തയ്യാറാക്കിയത്. പന്തലിന് ചെലവായ ബില്ലും ഇനി പാസാകേണ്ടതുണ്ട്.

നിർണായക വിവരങ്ങളടക്കം ചോർത്തി നൽകി; രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷൻ

തിരുവനന്തപുരത്ത് പാചകവാതകവുമായി പോവുകയാ‍യിരുന്ന ടാങ്കർ ലോറി മറിഞ്ഞു

പത്തനംതിട്ടയിൽ കനത്ത മഴയിൽ പള്ളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു; മൃതദേഹം പെട്ടിയോടെ പുറത്ത്

അടുത്ത 36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31 ഓടെ കേരളത്തില്‍; അതിശക്ത മഴയ്ക്ക് മുന്നറിയിപ്പ്

ഇടുക്കിയിലെ മലയോര മേഖലകളിലും രാത്രിയാത്ര നിരോധിച്ചു