വി.എം. വിനു
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ കോൺഗ്രസ് സ്ഥാനാർഥിയായി സംവിധായകൻ വി.എം. വിനു മത്സരിക്കും. കല്ലായി ഡിവിഷനിലെ 37-ാം വാർഡിൽ നിന്നുമാണ് വിനു മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വ‍്യാഴാഴ്ചയോടെ കോൺഗ്രസ് പുറത്തു വിട്ടു.
രണ്ടു ഘട്ടങ്ങളിലുമായി 37 സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ‍്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിക്കുന്നത്. കോൺഗ്രസ് പ്രഖ‍്യാപിച്ചിരിക്കുന്നത് മികച്ച സ്ഥാനാർഥികളെയാണെന്നും ഇത്തവണ മാറ്റമുണ്ടാകുമെന്നും എം.കെ. രാഘവൻ എംപി പ്രതികരിച്ചു.