പകൽ ചൂട് കൂടും: അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങുക; മുന്നറിയിപ്പ് 
Kerala

ചൂട് കൂടും; വൈദ്യുതി ഉപയോഗവും കൂടും

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണു കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയത്.

MV Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ വേനല്‍ക്കാല വൈദ്യുതി ഉപയോഗം വര്‍ധിച്ചേക്കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണു കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയത്. അന്നു പ്രതിദിന ഉപയോഗം 9.74 കോടി യൂണിറ്റും പ്രതിമാസ ഉപയോഗം 302 കോടി യൂനിറ്റുമായിരുന്നു. ഇത് ഇക്കൊല്ലം മാര്‍ച്ചില്‍ യഥാക്രമം 11.17 കോടിയും 324.3 കോടിയും യൂനിറ്റാകുമെന്നു കരുതുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ 9.50 കോടി യൂനിറ്റായിരുന്ന പ്രതിദിന ഉപയോഗം ഇത്തവണ 11.17 കോടി യൂനിറ്റും പ്രതിമാസ ഉപയോഗം 285 കോടി യൂനിറ്റില്‍ നിന്ന് 335 കോടി യൂനിറ്റുമാകുമെന്നു കെഎസ്ഇബി കണക്കുകൂട്ടുന്നു.

നിലവില്‍ ഈ മാസത്തെ പ്രതിദിന ശരാശരി 8.8 കോടി യൂനിറ്റാണ്. നിലവില്‍ അണക്കെട്ടുകളില്‍ വേനല്‍ക്കാല ആവശ്യത്തിന് പര്യാപ്തമായത്ര വെള്ളമുണ്ടെന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി.

ഇന്ത്യൻ ടീം അഴിച്ചു പണിഞ്ഞേക്കും; സഞ്ജുവിന് സാധ്യത

പ്രസംഗത്തിന് ക്ഷണിക്കാൻ വൈകി; അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി

സഹകരണ വകുപ്പിനു കീഴിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം

വയനാട് ടൗൺഷിപ്പിന്‍റെ ഉദ്ഘാടനം നീട്ടി; പുതിയ തീയതി മാർച്ച് 1

വധുവിന്‍റെ വളർത്തുനായ കുരച്ചു; ഇരുകുടുംബങ്ങളും തമ്മിലടിച്ചു, വിവാഹം മുടങ്ങി