ഉണ്ണികൃഷ്ണൻ പോറ്റി

 
Kerala

ബംഗളൂരുവിലും ചെന്നൈയിലും തെളിവെടുപ്പ് പൂർത്തിയായി; ഉണ്ണികൃഷ്ണൻ പോറ്റിയെ തിരിച്ചെത്തിച്ചു

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയ ഭൂമിയിടപാട് രേഖകൾ അന്വേഷണ സംഘം പരിശോധിക്കും

Aswin AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രത‍്യേക അന്വേഷണ സംഘം ബംഗളൂരുവിലും ചെന്നൈയിലും തെളിവെടുപ്പ് നടത്തിയ ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫിസിൽ തിരിച്ചെത്തിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയ ഭൂമിയിടപാട് രേഖകൾ അന്വേഷണ സംഘം പരിശോധിക്കും.

ഇതു കൂടാതെ ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവർധന്‍റെ ശബരിമലയിലെ ഇടപാടുകളും അന്വേഷണ സംഘം അന്വേഷിക്കും. ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമിയിടപാട് നടത്തിയതായി നേരത്തെ എസ്ഐടി കണ്ടെത്തിയിരുന്നു. സ്വന്തം പേരിലും പങ്കാളിയുടെ പേരിലുമായി ഉണ്ണികൃഷ്ണൻ പോറ്റി ഭൂമിയും കെട്ടിടങ്ങളും രജിസ്റ്റർ ചെയ്തതായാണ് വിവരം. ഇതു കൂടാതെ ഉണ്ണികൃഷ്ണൻ‌ പോറ്റി പലിശയ്ക്കും പണം നൽകിയതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ്; കച്ചമുറുക്കി സിപിഎം

ഡൽഹിയിൽ കോളെജ് വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം

രാജ്യവ്യാപക എസ്ഐആർ; ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് കമ്മിഷൻ തിങ്കളാഴ്ച പ്രഖ്യാപിക്കും

''സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണം നേടിയ 50 പേർക്കു പൊതു വിദ്യാഭ്യാസ വകുപ്പ് വീടുവച്ച് നൽകും'': വി. ശിവൻകുട്ടി

തെരച്ചിൽ ഒരു ദിവസം പിന്നിട്ടു; കോതമംഗലത്ത് പുഴയിൽ ചാടിയ യുവാവിനെ കണ്ടെത്താനായില്ല