ഷെറിൻ എലിസ ഷാജി | ജസ്റ്റിൻ ജോസഫ്
ബെംഗളൂരു: ബെംഗളൂരുൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിടിച്ച് രണ്ട് നഴ്സിങ് വിദ്യാർഥികൾ മരിച്ച സംഭവം ആത്മഹത്യയല്ലെന്ന് സ്ഥിരീകരണം. ഒന്നാം വർഷ നഴ്സിങ് വിദ്യാർഥികളായ മലയാളികൾ ഞായറാഴ്ചയാണ് മരിച്ചത്. റാന്നി സ്വദേശിനി ഷെറിൻ എലിസ ഷാജി (19) , തിരുവല്ല സ്വദേശി ജസ്റ്റിൻ ജോസഫ് (20) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇരുവരും കേരളത്തിൽ നിന്നുള്ളവരാണെന്നും ബെംഗളൂരുവിലെ സ്വകാര്യ കോളെജിൽ ബിഎസ്‌സി നഴ്‌സിങ് വിദ്യാർഥികളാണെന്നുമാണ് ദേശിയ മധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിക്കബനവാര റെയിൽവേ സ്റ്റേഷന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 2.35 ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
സമീപത്തുള്ള പിജി താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ വിദ്യാർഥികൾ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ബെലഗാവിയിലേക്ക് പോകുന്ന വന്ദേ ഭാരത് ട്രെയിൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്.