പ്രതി - വീഡിയോ സ്ക്രീൻ ഷോട്ട് 
Kerala

ട്രെയിനില്‍ നഗ്നതാ പ്രദര്‍ശനം, ദൃശ്യം മൊബൈലിൽ പകർത്തി വിദ്യാർഥിനി; പ്രതി അറസ്റ്റിൽ

വിദ്യാർഥിനി ബഹളമുണ്ടാക്കിയതിനെ തുടർന്ന് സഹയാത്രികർ ചേർന്ന് ഇയാളെ പിടിച്ച് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു

കാസർഗോഡ്: ട്രെയിനൽ യുവതിക്കു നേരെ നഗ്നതാ പ്രദർശനം. 50 വയസുകാരനായ യാത്രക്കാരനാണ് സഹയാത്രികയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയത്. യുവതി ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതോടെ ഇയാൾ കുടുങ്ങി.

വിദ്യാർഥിനി ബഹളമുണ്ടാക്കിയതിനെ തുടർന്ന് സഹയാത്രികർ ചേർന്ന് ഇയാളെ പിടിച്ച് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. വിദ്യാർഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ് കേസെടുത്തു.

വിദ്യാർഥിനി പകർത്തിയ ലൈംഗികാതിക്രമം നടത്തുന്ന പ്രതിയുടെ ദൃശ്യങ്ങളും പുറത്തായി. തനിക്കുണ്ടായ ദുരനുഭവം സാമൂഹിക മാധ്യമത്തിലൂടെയാണ് വിദ്യാർഥിനി പങ്കുവച്ചത്.

''അമീബിക് മസ്തിഷ്ക ജ്വരം പടർന്നു പിടിക്കുന്നു''; കപ്പൽ മുങ്ങി, വീണ ജോർജിനെതിരേ പ്രതിപക്ഷം

ആശുപത്രികളിലെ ഉപകരണക്ഷാമം പരിഹരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി അനുവദിച്ചു

ശബരിമലയിലെ സ്വർണപ്പാളി കേസ്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പ്രധാനമന്ത്രിയുടെയും അമ്മയുടെയും എഐ വിഡിയോ ഉടൻ നീക്കണം: കോടതി

ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വ‍യർ കുടുങ്ങിയ സംഭവം; വീഴ്ച സമ്മതിച്ച് ആരോഗ്യ മന്ത്രി