Achu Oommen 
Kerala

മുഖമില്ലാത്തവർക്കെതിരേ നിയമനടപടിക്കില്ല, ധൈര്യമുള്ളവർ നേരിട്ട് വരട്ടെ: അച്ചു ഉമ്മൻ

''ഒളിവിലും മറവിലും നിന്ന് സംസാരിക്കുന്നവർക്കെതിരേ എങ്ങനെയാണ് നിയമനടപടിയെടുക്കാൻ സാധിക്കുക''

MV Desk

പുതുപ്പള്ളി: മുഖമില്ലാത്തവർക്കെതിരേ നിയമനടപടിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ cകൾ അച്ചു ഉമ്മൻ. നേർക്കു നേർ ആരോപണം ഉന്നയിക്കട്ടെയെന്നും, നുണ പ്രചരണങ്ങൾ‌ക്ക് ജനം മറുപടി നൽകുമെന്നും അച്ചു ഉമ്മൻ പ്രതികരിച്ചു.

ഉമ്മൻ ചാണ്ടിയുടെ വേർപാടിന്‍റെ 40–ാം ദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ നടന്ന പ്രത്യേക പ്രാർഥനയ്ക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾ മറുപടി നൽകുകയായിരുന്നു അച്ചു ഉമ്മൻ.

ഒളിവിലും മറവിലും നിന്ന് സംസാരിക്കുന്നവർക്കെതിരേ എങ്ങനെയാണ് നിയമനടപടിയെടുക്കാൻ സാധിക്കുക. നിങ്ങളൊരു മൈക്കിന്‍റെ മുന്നിൽ വന്ന് സംസാരിക്കൂ എന്നും ഒരുതരത്തിലും ഒരാളെ വ്യക്തിപരമായി ആക്ഷേപിക്കാൻ ഒരിക്കൽപോലും ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയക്കാരൻ നിന്നിട്ടില്ലെന്നും അച്ചു ഉമ്മൻ പറഞ്ഞു.

യാതൊരുതരത്തിലും സത്യമല്ലാത്ത കാര്യങ്ങൾ ചർച്ചയിൽ വരുത്താനാണ് ശ്രമം. ഞങ്ങളതിന് മറുപടി പറഞ്ഞുകൊണ്ടേയിരിക്കണം. ഈ വക ട്രാപ്പിലൊന്നും ഞങ്ങൾപെടുകയില്ല. അഴിമതിയിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സൈബർ ആക്രമണങ്ങൾ നടക്കുന്നതെന്നും അച്ചു ഉമ്മൻ ആരോപിച്ചു.

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം; ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

"അവൾക്കൊപ്പമെന്ന് ആവർത്തിച്ചുകൊണ്ടുള്ള ഈ മെല്ലെപ്പോക്ക് പൊറുക്കാനാവുന്നതല്ല''; സർക്കാരിനെതിരേ ഡബ്യൂസിസി

കരട് വോട്ടര്‍ പട്ടിക: ഒഴിവാക്കിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍

പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുമരണം