ദിലീപ്

 
Kerala

കേസിൽ വിധി വരാനിരിക്കെ ക്ഷേത്ര ദർശനം നടത്തി ദിലീപ്

ആലുവ ദേശത്തിനടുത്തുള്ള ശ്രീ ദത്താത്രേയ ആഞ്ജനേയ ക്ഷേത്രത്തിലാണ് ദിലീപ് ദർശനം നടത്തിയത്

Aswin AM

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 8ന് തിങ്കളാഴ്ച വിധി വരാനിരിക്കെ ക്ഷേത്ര ദർശനം നടത്തി നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ്. ആലുവ ദേശത്തിനടുത്തുള്ള ശ്രീ ദത്താത്രേയ ആഞ്ജനേയ ക്ഷേത്രത്തിലാണ് ഞായറാഴ്ച രാവിലെയോടെ ദിലീപ് ക്ഷേത്ര ദർശനം നടത്തിയത്. കേസിൽ ദിലീപ് ഉൾപ്പെടെ 10 പ്രതികളാണുള്ളത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. രാവിലെ 11 മണിയോടെ കോടതി നടപടികൾ ആരംഭിച്ചേക്കും. സംഭവം നടന്ന് എട്ട് വർഷങ്ങൾക്കു ശേഷമാണ് വിധി പറയുന്നത്. നടിയോടുള്ള വ‍്യക്തി വിരോധം തീർക്കുന്നതിന് ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയെന്നതാണ് ദിലീപിനെതിരേയുള്ള ആരോപണം.

സർക്കാർ അതിജീവിതയ്ക്കൊപ്പം; തുടർ നടപടി ആലോചിക്കുമെന്ന് എം.വി. ഗോവിന്ദൻ

മഞ്ജു പറഞ്ഞിടത്ത് നിന്നാണ് ഗൂഢാലോചന ആരംഭിച്ചതെന്ന് ദിലീപ്; പൊലീസിന്‍റെ കള്ളക്കഥ തകർന്നുവീണു

സർക്കാർ അതിജീവിതയ്ക്കൊപ്പം; മേൽ കോടതിയിൽ പോകുന്നത് കൂട്ടായി ആലോചിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിനെ കോടതി വെറുതെ വിട്ടു, ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി

നടിയെ ആക്രമിച്ച കേസിന്‍റെ നാൾ വഴി